/sathyam/media/media_files/2025/10/17/kb-ganesh-kumar-inauguration-2025-10-17-22-57-18.jpg)
പല്ലാവൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കഴിഞ്ഞ ഒമ്പത് വർഷക്കാലം നടത്തിയ ജനകീയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഫലം കണ്ടു തുടങ്ങിയതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.
ബഹുനില കെട്ടിടങ്ങൾ ഉൾപ്പെടെ നിർമ്മിച്ച് സാധാരണക്കാരന്റെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി. ഒന്നാം ക്ലാസ്സ് കഴിയുമ്പോൾ തന്നെ കുട്ടികൾ ഡയറി എഴുതാനും കുഞ്ഞുകഥകൾ വായിക്കാനും തുടങ്ങിയത് നേരിട്ട് അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ 100 ലക്ഷം രൂപ മുടക്കി സംസ്ഥാന ഗവൺമെന്റ് നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.ബാബു എം.എൽ.എ. അധ്യക്ഷത വഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി ലീലാമണി, പല്ലശ്ശന പഞ്ചായത്ത് പ്രസിഡണ്ട് എൽ. സായ് രാധ, ഹെഡ്മിസ്ട്രസ് ടി ഇ ഷൈമ, വൈസ് പ്രസിഡണ്ട് സി.അശോകൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ എ സജില, അനന്തകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ ഡി. മനു പ്രസാദ്, കെ മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എസ് പ്രമീള, ബി.പി.സി. യു ഹബീബ് റഹ്മാൻ , മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ. രമാധരൻ, ദേശീയ-സംസ്ഥാന അധ്യാപക പുരസ്ക്കാര ജേതാവ് എ.ഹാറൂൺ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം കൃഷ്ണൻ, കെ നാരായണൻ, കെ പി പ്രഭാകരൻ, പി ടി ഉണ്ണികൃഷ്ണൻ, സി അംബുജാക്ഷൻ, പി ടി എ ഭാരവാഹികളായ കെ കോകില, പി.യു. കേശവദാസ്, പി.എസ്. പ്രവിഷ എന്നിവർ സംസാരിച്ചു.