എസ്‌വൈഎസ് പട്ടാമ്പി സോൺ 'സ്നേഹലോകം' പഠന സംഗമം വല്ലപ്പുഴയിൽ തുടങ്ങി

New Update
sys padana sangamam

പട്ടാമ്പി: എസ്‌വൈഎസ് പട്ടാമ്പി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു പകൽ നീണ്ടുനിൽക്കുന്ന സ്നേഹലോകം പ്രവാചക പഠന സംഗമം ശനിയാഴ്ച്ച വല്ലപ്പുഴയിൽ തുടങ്ങി.

Advertisment

'തിരുവസന്തം 1500' എന്ന തലക്കെട്ടിൽ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലെ 130 സോൺ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സ്നേഹലോകം പരിപാടിയുടെ പട്ടാമ്പി സോൺ പ്രോഗ്രാമിൽ ഇന്ന് വല്ലപ്പുഴ യാറം സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ രാവിലെ 9.30 ന് കേരള മുസ്ലിം ജമാഅത്ത് പട്ടാമ്പി സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി സഅദി വല്ലപ്പുഴ പതാക ഉയർത്തി. 

സമസ്ത കേന്ദ്ര മുശാവറ അംഗം കൻസുൽ ഫുഖഹാ കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്നേഹത്തിന്റെ മധുരം, മധ്യമ നിലപാടിന്റെ സൗന്ദര്യം, പ്രവാചകന്റെ കർമ്മ ഭൂമി,ഉസ്‌വത്തുൻ ഹസന, സ്നേഹ സന്ദേശം തുടങ്ങി സെഷനുകൾക്ക് പിസി സിദ്ദീഖ് സഖാഫി അരിയൂർ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ഇബ്രാഹിം സഖാഫി താത്തൂർ, റഷീദ് നരിക്കോട് , ഉമ്മർ ഓങ്ങല്ലൂർ, സൈതലവി പൂതക്കാട്, എംവി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം എന്നിവർ സംസാരിക്കും. 

വൈകിട്ട് 4 30 ന് നടക്കുന്ന പൂർണ്ണതയുടെ മനുഷ്യകാവ്യം എന്ന വിഷയത്തിലെ സെമിനാറിൽ പ്രശസ്ത എഴുത്തുകാരനും മലയാളം സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗവുമായ ഡോക്ടർ സി പി ചിത്ര ബാനു മുഖ്യാതിഥിയാകും.

പട്ടാമ്പി സോൺ പരിധിയിലെ ആറ് സർക്കിളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 300ലധികം സ്ഥിരം അംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കും.

Advertisment