മാലിന്യ ചാക്കുകൾ മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് കൊണ്ടുവന്നിട്ട് പഞ്ചായത്തംഗത്തിന്‍റെ പ്രതിഷേധം

New Update
malambuzha grama panchayath

മലമ്പുഴ: ഹരിത കർമ്മസേനാ അംഗങ്ങൾവീടുകളിൽ നിന്നും അമ്പതുരൂപ വാങ്ങി മാലിന്യങ്ങൾ ശേഖരിച്ചത് ചാക്കുകളിലാക്കി വഴിയോരങ്ങളിൽ കൂട്ടിയിട്ട് ആഴ്ച്ചകൾ കഴിഞ്ഞിട്ടും മാറ്റാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗം മാധവദാസ് പ്രസ്തുത മാലിന്യ ചാക്കുകൾ ഓട്ടോറിക്ഷയിൽ കയറ്റി മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസിലെ കവാടത്തിൽ കൊണ്ടുവന്നിട്ട് പ്രതിഷേധിച്ചു. 

Advertisment

മാധവദാസ് തന്നെയാണ് പെട്ടി ഓട്ടോയിൽ കയറ്റിയതും ഓട്ടോ ഓടിച്ച് കൊണ്ടുവന്നതും. പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചറിയിച്ചപ്പോൾ സെക്രട്ടറി തെറി പറയുകയും മോശമായ സംസാരമാണ് ഫോണിലൂടെ ഉണ്ടായതെന്നും മാധവദാസ് പറഞ്ഞു.

Advertisment