New Update
/sathyam/media/media_files/2025/10/22/malambuzha-dam-2025-10-22-19-59-50.jpg)
മലമ്പുഴ: മലമ്പുഴ വിനോദ സഞ്ചാരികളെ ഉദ്യോഗസ്ഥർ ചൂഷണം ചെയ്യുന്നതായി പരാതി. നവീകരണത്തിന്റെ ഭാഗമായി ഡാം അടച്ചിരുന്നെങ്കിലും ദീപാവലിയോടനുബന്ധിച്ച് വിനോദസഞ്ചാരികൾക്ക് അനുവദിച്ചത് ഡാമിന്റെ കെട്ടിന് മുകളിലേക്ക് മാത്രമായ പ്രവേശനം.
Advertisment
മുപ്പതു രൂപ നൽകി ടിക്കറ്റെടുത്ത് ഡാമിന്റെ കെട്ടിനു മുകളിലേക്ക് മാത്രം പ്രവേശനാനുമതി നൽകുന്നത് വിനോദസഞ്ചാരികളെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂഷണം ചെയ്യുകയാണെന്ന് തിരുപ്പൂർ സ്വദേശി തിരുമൂർത്തിയും കൂട്ടുകാരും പറയുന്നു.
വെള്ളം കുടിക്കാനോ, മൂത്രമൊഴിക്കാനോ സൗകര്യമില്ലാത്ത കെട്ടിലൂടെ മാത്രം സഞ്ചാരനുമതി നൽകുന്നത് പ്രതിഷേധാർഹമാണെന്ന്‌വിനോദ സഞ്ചാരികൾ പറഞ്ഞു. ഡിടിപിസി നടപടിയെടുക്കണമെന്ന് നാട്ടുകാരും വിനോദസഞ്ചാരികളും ആവശ്യപ്പെട്ടു.