/sathyam/media/media_files/2025/10/22/huge-pit-on-road-2025-10-22-20-09-00.jpg)
റോഡരുകിലെ കുഴിയുടെ ആഴം കുഴിയിലിറങ്ങി നിന്ന്മാധ്യ പ്രവർത്തകർക്ക് കാട്ടിക്കൊടുക്കുന്ന ബിജു
മലമ്പുഴ: തന്റെ കടക്കു മുന്നിലെ റോഡിനിരുവശവുമുള്ള കുഴി അപകടം വരുത്തുന്നതിൽ പ്രധിഷേധിച്ച് കുഴിയിലിറങ്ങിനിന്ന് കുഴിയുടെ ആഴം മാധ്യമ പ്രവർത്തകര്‍ക്ക് കാട്ടിക്കൊടുത്ത് പരിസരത്തെ കടയിലെ ജീവനക്കാരൻ ബിജു.
മലമ്പുഴ പ്രധാന റോഡിൽ ചെറാട് റോഡിനടുത്താണ് ഈ അപകടകെണി. ഇരുചക്രവാഹനങ്ങളിൽ പോകുന്ന നിർമ്മലമാത കോൺവെന്റ് സ്കൂളിലെ രണ്ട് അധ്യാപികമാരടക്കം ഒട്ടേറെ പേർ ഈ കുഴിയിൽ കുടുങ്ങി ഇരുചക്ര വാഹനത്തിൽ നിന്നും വീണ് അപകടം പറ്റിയതായി ബിജു പറയുന്നു.
മഴവെള്ളം നിറഞ്ഞ കുഴിയുടെ ആഴം അറിയാത്തതാണ് പ്രശ്നമെന്നും റോഡിനിരുവശവും കുഴിയായതിനാൽ വലിയ വാഹനങ്ങൾ വരുമ്പോൾ ഇരുചക്ര വാഹനക്കാർ സൈഡ് ഒതുക്കുമ്പോഴാണ് കൂടുതലും അപകടത്തിൽ പെടുന്നതെന്ന് ബിജു പറയുന്നു.
എത്രയും വേഗം കുഴി നികത്തി അപകട പരമ്പര ഒഴിവാക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.