/sathyam/media/media_files/2025/10/23/gas-cremation-2025-10-23-00-28-34.jpg)
കൊടുവായൂര്‍: കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു കോടി 20 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വാതക ശ്മശാനം ജനങ്ങള്‍ക്കായി തുറന്നു.
ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി ഒരു കോടി 20 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിന്നക്കുട്ടന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമ സുകുമാരന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ എം. രാജന്‍,. കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനോജ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. എന്‍. ശബരീശന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. മഞ്ജു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബി. കാജാ ഹുസൈന്‍, എന്‍. അബ്ബാസ്, പി. ആര്‍. സുനില്‍, എ. മുരളീധരന്‍, കെ. രാജന്‍, ആര്‍. കുമാരി, കെ. മണികണ്ഠന്‍എന്നിവര്‍ പങ്കെടുത്തു.