പുതുശ്ശേരി ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച ലൈഫ് മിഷൻ വീടുകളുടെ താക്കോൽദാനവും കുടുംബ സംഗമത്തിന്‍റെ ഉദ്ഘാടനവും മന്ത്രി എം ബി രാജേഷ് നിർവഹിച്ചു

New Update
mb rajesh inauguration

പുതുശ്ശേരി: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി പുതുശ്ശേരി ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും കുടുംബസംഗമത്തിന്‍റെ ഉദ്ഘാടനവും തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.  

Advertisment

സംസ്ഥാനത്ത് ലൈഫ് പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട  4,64,304 കുടുംബങ്ങളാണുള്ളത്. 1,33,595 ലൈഫ് ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

key for life mission house handed over

പുതുശ്ശേരി ഗ്രാമപഞ്ചായത്തിൽ ലൈഫ് പട്ടികയിലുള്ള 1047 പേരിൽ 220 പേർക്ക് ഭവന നിർമ്മാണം പൂർത്തിയായി. അതിനായി 9.10 കോടി രൂപ ചെലവഴിച്ചു. ബാക്കിവരുന്ന എഗ്രിമെന്റ് വെച്ച മുഴുവൻ ആളുകൾക്കും ആദ്യഘഡു നൽകണമെന്ന് മന്ത്രി പറഞ്ഞു.
 
പരിപാടിയിൽ എ പ്രഭാകരൻ എംഎൽഎ മുഖ്യാതിഥിയായി. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസീതയുടെ അധ്യക്ഷതയിൽ ഇ.കെ നായനാർ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ്, ജില്ലാ പഞ്ചായത്ത് അംഗം പത്മിനി ടീച്ചർ, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വാർഡ് മെമ്പർമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Advertisment