പാലക്കാട് ജില്ലാതല പട്ടയമേള ഒക്ടോബർ 31-ന്. സ്വാഗത സംഘം രൂപീകരിച്ചു

New Update
palakkad collectorate

പാലക്കാട്: ജില്ലാതല പട്ടയമേള റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഒക്ടോബർ 31-ന് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും.

Advertisment

പട്ടയമേളയുടെ വിജയത്തിനായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു.

മേളയുടെ ജില്ലാതല ഏകോപന ചുമതല ആർ.ഡി.ഒ നിർവഹിക്കും.വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ചെയർപേഴ്സണും ജില്ലാ കളക്ടർ എം എസ് മാധവികുട്ടി കൺവീനറുമായ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

രക്ഷാധികാരികളായി മന്ത്രി എം.ബി. രാജേഷ്, എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, കെ. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾ എന്നിവരെയും തെരഞ്ഞെടുത്തു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കെ ഡി പ്രസേനൻ എം.എൽ.എ, ജില്ലാ കളക്ടർ എം.എസ്. മാധവികുട്ടി, എ.ഡി.എം കെ. സുനിൽകുമാർ, ആർ.ഡി.ഒ കെ. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

Advertisment