/sathyam/media/media_files/2025/10/24/excise-seminar-2025-10-24-00-11-37.jpg)
പാലക്കാട്: ലഹരി ആസക്തിയെ ഒരു അസുഖമായി കണ്ട് ചികിത്സിക്കാന്‍ സമൂഹം തയ്യാറാവണമെന്ന് 'മയക്കുമരുന്ന് രഹിത നവകേരളം-പ്രതിരോധവും പ്രതീക്ഷകളും' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച.
ലഹരിയെ സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുന്ന 'അഡിക്ഷന്‍ ലിറ്ററസി' സ്‌കൂളുകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. സംസ്ഥാനത്ത് റീഹാബിലിറ്റേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്.
ഡി അഡിക്ഷന്‍ സെന്ററുകളില്‍ നിന്ന് മോചിതരാവുന്നവരെ വീണ്ടും ലഹരിയിലേക്ക് മടങ്ങാതിരിക്കാനും, സമൂഹത്തിന്റെ മുന്നിലെത്തിക്കാനും വേണ്ട മേല്‍നോട്ടം നല്‍കണം.
ലഹരിക്ക് അടിമപ്പെടാന്‍ സാധ്യതയുള്ള കുട്ടികളെ തുടക്കത്തില്‍ തന്നെ കണ്ടെത്തി ബോധവല്‍ക്കരണം നല്‍കാനാവണം. ലഹരി സംബന്ധിച്ച് സംസ്ഥാനത്തെ ഭൂരിഭാഗം സ്‌കൂളുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കാന്‍ സാധിച്ചു. ലഹരിയുടെ ആവശ്യകത കുറയ്ക്കലാണ് പ്രധാനമെന്നും പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/10/24/excise-seminar-2-2025-10-24-00-11-51.jpg)
സംസ്ഥാനത്ത് രാസ ലഹരി പരിശോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടുതലായി വിപുലീകരിക്കേണ്ടത് അത്യാവശ്യമാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയേ ലഹരിയുടെ അടിവേരുകള്‍ കണ്ടെത്താനാവൂ.
ഡാര്‍ക്ക് വെബ് പോലെയുള്ള ഇടങ്ങളിലെ ലഹരി കടത്ത് തടയാന്‍ കഴിയണം. ഇതിന് എല്ലാ ജില്ലകളിലും എക്‌സൈസിന്റെ ആധുനികമായ സൈബര്‍ വിങ്ങ് രൂപീകരിക്കാന്‍ സാധിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കപ്പെട്ടു.
എക്സൈസ് കമ്മീഷണര്‍ എം.ആര്‍ അജിത് കുമാര്‍ ഐപിഎസ് മോഡറേറ്ററായ ചര്‍ച്ചയില്‍ തൃശ്ശൂര്‍ മേഖല ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഹരിശങ്കര്‍ ഐപിഎസ്, പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ ഐപിഎസ്, മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം എറണാംകുളം ജില്ല നോഡല്‍ ഓഫീസര്‍ ഡോ. ദയാ പാസ്‌കല്‍, കൊല്ലം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ. മോഹന്‍ റോയ്, എന്‍.ഡി.പി.എസ് സ്പെഷ്യല്‍ കോടതി ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. രാജേഷ്, പാലക്കാട് ഷാലോം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് സെക്കോളജിസ്റ്റ് ജെയ്സണ്‍ ജോയ്, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ വേണുഗോപാല്‍ ജി കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us