കണ്ണമ്പ്രയില്‍ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറൻ്റ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

New Update
mb rajesh inauguration-2

കണ്ണമ്പ്ര: പന്തലാംപാടം 'കഫേ കുടുംബശ്രീ' പ്രീമിയം റെസ്റ്റോറൻ്റ് തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. 

Advertisment

cafe kudumba sree inauguration-2

കുടുംബശ്രീയുടെ മുഖമുദ്ര വിശ്വാസ്യതയാണെന്ന് മന്ത്രി പറഞ്ഞു. ജില്ലയുടെ മുഖച്ഛായ മാറ്റുന്ന കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ വരവ് പ്രദേശത്തിന് മുതൽക്കൂട്ടാകും.

പദ്ധതി വഴി പതിനായിരം കോടി രൂപയുടെ നിക്ഷേപവും അത്രത്തോളം തൊഴിലവസരങ്ങളും ഉണ്ടാകും.ഇതൊരു മാനുഫാക്ചറിങ് ഹബ്ബായി കണക്കാക്കാമെന്നും, പ്രദേശത്തിൻ്റെ സാമ്പത്തിക, സാമൂഹിക വികാസത്തിന് ഇടനാഴി വലിയ പങ്ക് വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

cafe premium restaurant

പരിപാടിയിൽ പി.പി സുമോദ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി, വൈസ് പ്രസിഡന്റ് കെ.ആർ മുരളി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത പോൾസൺ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ,വാർഡ് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Advertisment