/sathyam/media/media_files/2025/10/24/akathethara-vikasana-sadas-2025-10-24-13-39-32.jpg)
അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ വികസന സദസിന്റെ ഉദ്ഘാടനവും അതിദാരിദ്ര വിമുക്ത പഞ്ചായത്ത് പ്രഖ്യാപനവും നിർവഹിച്ച് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് സംസാരിക്കുന്നു.
അകത്തേത്തറ: അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ വികസന സദസിന്റെ ഉദ്ഘാടനവും അതിദാരിദ്ര വിമുക്ത പഞ്ചായത്ത് പ്രഖ്യാപനവും തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു.
എല്ലാ മേഖലയിലും ഇടപെട്ട് മാറ്റം വരുത്തുവാൻ സർക്കാരിന് കഴിഞ്ഞു. ദിവസങ്ങളോളം വാർത്തയിൽ നിറഞ്ഞു നിന്ന ബ്രഹ്മപുരം ഇന്ന് പൂങ്കാവനമായി മാറി. അത്യാധുനികമായ ലോക നിലവാരമുള്ള സി.വി.ജി പ്ലാന്റ് കൊച്ചിയിൽ നിർമ്മാണം പൂർത്തിയായി. അസാധ്യമെന്ന് തോന്നിയത് പലതും സാധ്യമായെന്നും മന്ത്രി പറഞ്ഞു.
സേവനങ്ങൾക്കായി ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി നേരിട്ട് പോകേണ്ട കാലം കേരളത്തിൽ പിന്നിട്ടു. അതിന്റെ ഭാഗമായാണ് ലോകോത്തര നിലവാരത്തിൽ കെ - സ്മാർട്ട് ആപ്പിക്കേഷനും സോഫ്റ്റ്‌വെയറും സർക്കാർ വികസിപ്പിച്ചത്. രാജ്യത്ത് കേരളത്തിൽ മാത്രമേ വീഡിയോ കെ.വൈ.സി വഴി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുള്ളുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ നയങ്ങളുടെ തുടർച്ച ഉണ്ടായി. നയങ്ങളുടെ തുടർച്ച ഉണ്ടായപ്പോൾ പദ്ധതികൾക്കും തുടർച്ചയുണ്ടായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയിൽ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനം, വികസന പ്രവൃത്തികളിൽ പങ്കാളികളായവരെ ആദരിക്കൽ എന്നിവ നടന്നു. ഇ-ഹെൽത്ത് ആൻഡ് എഫ്.എച്ച്.സി സബ്ബ് സെന്റർ തലത്തിൽ ഡോക്ടറുടെ സേവനം എന്നിവയുടെ ഉദ്ഘാടനം എ പ്രഭാകരൻ എംഎൽഎ നിർവഹിച്ചു.
അകത്തേത്തറ ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തിൽ നടന്ന പരിപാടിയിൽ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, അകത്തേത്തറ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺമാർ, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us