New Update
/sathyam/media/media_files/2025/10/25/black-money-seased-palakkad-2-2025-10-25-10-55-02.jpg)
വാളയാർ: വാളയാർ എക്സൈസ് ചെക് പോസ്റ്റിന് മുൻ വശം എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത് പി. ആർ ഉം പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ കെഎൽ 08 ബി ഇസെഡ് 4772 നമ്പർ ടാറ്റ നെക്സൻ കാറിൽ നിന്നും അനധികൃതമായി കടത്തികൊണ്ടുവന്ന 2,54,50000 (രണ്ട് കോടി അൻപത്തി നാല് ലക്ഷത്തി അൻപതിനായിരം) രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകൾ പിടികൂടി.
Advertisment
പണം കൊണ്ടുവന്ന പാലി രാജസ്ഥാൻ മോഡ് സിംഗിന്റെ മകൻ ഭവാനി സിംഗില്‍ (33) നിന്നും കണ്ടെടുക്കുകയും തുടർന്ന് പാലക്കാട് ഇൻകംടാക്സ് വകുപ്പിന് കൈമാറി.
സംഘത്തില്‍ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ അനീഷ് കെ.പി ,സന്തോഷ് കുമാർ. പി,സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഫിറോസ്.എം, വിവേക്, സജീവ്.എസ് എന്നിവർ ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us