/sathyam/media/media_files/2025/10/25/prass-club-palakkad-2025-10-25-21-22-10.jpg)
സെക്രട്ടറി ആര്‍ സുകേഷ് മേനോൻ, ട്രഷറർ പി പ്രകാശ്, എം ഗിരിഷ്കുമാർ, ടി ഗോപിനാഥൻ എന്നിവര്‍ പത്രസമ്മേളനത്തില്‍
പാലക്കാട്: വലിയ പാടം ശ്രീ സുഖഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശ്രീ സ്കന്ദ മഹാപുരാണ കഥാകഥന ഏകദശാഹയജ്ഞം ഒക്ടോബർ 30 മുതൽ നവംബർ 9 വരെ ക്ഷേത്ര സന്നിധിയിൽ നടക്കും.
പുരാണങ്ങളിൽ ബൃഹത്തായ സ്ക്ന്ദ പുരാണത്തെ അടിസ്ഥാനമാക്കിയുള്ള യജ്ഞം കേരളത്തിലെ ആത്മീയ ചരിത്രത്തിൽ ആദ്യമായാണ് നടക്കുന്നതെന്ന് സെക്രട്ടറി ആര്‍ സുകേഷ് മേനോൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
81000 ൽ അധികം ശ്ലോകമുള്ള സ്കന്ദപുരാണത്തെ അടിസ്ഥാനമാക്കിയുള്ള യജ്ഞവും വിവരണവും ആദ്യമായാണ് കേരളത്തിൽ നടക്കുന്നത്.
സുബ്രഹ്മണ്യസ്വാമിയുടെ ജനനം തൊട്ടുള്ള ജീവചരിതവും പുണ്യസ്ഥലനാമങളുടെ ചരിത്രവും പ്രതിപാദിക്കറ്റടും. വള്ളി ദേവസേന വിവാഹ ചരിത്രം പറഞ്ഞാണ് യജ്ഞം അവസാനിക്കുന്നത്.
യജ്ഞദിവസങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും, താന്ത്രിക ആത്മീയ ആചാര്യർ മാർ യജ്ഞത്തിന്റെ ഭാഗമാവും ശ്രോതാക്കളായി എത്തുന്ന ഭക്ത ജനങ്ങൾക്ക് പ്രഭാത ഭക്ഷണം ഉച്ച ഭക്ഷണം എന്നിവയും ഒരുക്കുന്നുണ്ടെന്നും സുകേഷ് കുമാർ പറഞ്ഞു. ട്രഷറർ പി പ്രകാശ്, എം ഗിരിഷ്കുമാർ, ടി ഗോപിനാഥൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us