/sathyam/media/media_files/2025/10/27/rain-water-blockage-2025-10-27-23-59-00.jpg)
അകത്തേത്തറ: അകത്തേത്തറ പഞ്ചായത്തിൽ 14-ാം വാർഡിലെ രാമകൃഷ്ണ കോളനി അഞ്ചാം ലെയ്നിൽ റോഡിലെ മഴവെള്ളക്കെട്ടിൽ വലഞ്ഞ് നാട്ടുകാർ. അഞ്ചാം ലെയ്‌നിലെ അഞ്ച് കുടുംബങ്ങളാണ് നടക്കാൻപോലും പാടുപെടുന്നത്.
താഴ്ന്ന പ്രദേശമായ ഇവിടത്തെ റോഡിൽ മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാത്തതാണ് പ്രശ്നം. മഴക്കാലത്ത് ഇത് രുക്ഷമാണ്.
വെയിൽ വന്നാൽ സാധാരണ വെള്ളം വറ്റിപ്പോകാറുണ്ട്. പക്ഷേ, ഇക്കൊല്ലം വെയിൽ കനത്തിട്ടും വെള്ളം വറ്റുന്നില്ല. വെള്ളം ഒഴുകിപ്പോകേണ്ട ഭാഗത്ത് ഒരു വ്യക്തിയുടെ മതിലുണ്ട്. ഈ തടസ്സം ഒഴിവാക്കുകയോ പൈപ്പ് സ്ഥാപിച്ച് വെള്ളം ഒഴുക്കുകയോ ചെയ്താൽ പ്രശ്നം പരിഹരിക്കാനാവുമെന്നും ഇതിന് ആ വ്യക്തി സമ്മതിക്കുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/10/27/rain-water-blockage-2-2025-10-27-23-59-22.jpg)
ആളുകൾ വഴുക്കിവീഴുന്നതിനൊപ്പം കൊതുകുശല്യവുമുണ്ട്. വിഷയം ചുണ്ടിക്കാട്ടി നാട്ടുകാർ കളക്ടർക്ക് പരാതിയും നൽകി. പരാതി പരിശോധിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അകത്തേത്തറ പഞ്ചായത്തിന് കളക്ടർ കത്ത് നൽകിയിട്ടുണ്ട്. എങ്കിലും നടപടി ഉണ്ടായില്ലെന്നു പ്രദേശവാസികൾ പറഞ്ഞു.
വിഷയം പരിശോധിച്ചെന്നും പ്രശ്നപരിഹാരത്തിന് സഹകരിക്കാൻ ആവശ്യപ്പെട്ട് ആ വ്യക്തിയുമായി ചർച്ച നടത്തുമെന്നും 14-ാം വാർഡ് അംഗവും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായ എം. മഞ്ജു മുരളി പറഞ്ഞു.
മുമ്പും ഇയാളുമായി സംസാരിച്ചതാണ്. സ്വകാര്യ സ്ഥലത്ത് പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി പൈപ്പ് സ്ഥാപിക്കാൻ സ്ഥലമുടമ അനുമതി പത്രം നൽകണം,. ഇതിന് തയ്യാറല്ലാത്തതുകൊണ്ടാണ് പ്രശ്നം നീണ്ടുപോകുന്നതെന്നും വീണ്ടും ചർച്ച നടത്തുമെന്നും അവർ പറഞ്ഞഞ്ഞു.
എന്നാൽ കഴിഞ്ഞ ആഴ്ച്ച ഈ വീടുകളിലൊന്നിലെ വ്യക്തി ഇരു ചക്ര വാഹനത്തിൽ പുറത്തിറങ്ങിയപ്പോൾ ചെളിയിൽ കുടുങ്ങി വാഹനമടക്കം വീഴുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയുമുണ്ടായി. എത്രയും വേഗം ഈ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us