പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ എഴുപതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന പുതുശ്ശേരി മേഖല സമ്മേളനം നവംബര്‍ 2ന്

New Update
NSS

പുതുശ്ശേരി: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ എഴുപതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന സദ്ഗമയ മേഖലാ സമ്മേളനങ്ങളിൽ രണ്ടാമത്തെ മേഖലാ സമ്മേളനം പുതുശ്ശേരി എൻഎസ്എസ് കരയോഗ ഓഡിറ്റോറിയത്തിൽ നവംബർ രണ്ടാം തീയതി ഞായറാഴ്ച 2 30ന് നടക്കും. 

Advertisment

എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും ഒറ്റപ്പാലം താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡണ്ടുമായ പി നാരായണൻ പുതുശ്ശേരി മേഖലാ സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. 

തളിപ്പറമ്പ് താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് എം എം ഷജിത്ത് മുഖ്യപ്രഭാഷണം നിർവഹിക്കുന്ന സമ്മേളനത്തിൽ ആലത്തൂർ ചിറ്റൂർ താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് കെ സനൽകുമാർ മുഖ്യാതിഥിയായിരിക്കും. 

പാലക്കാട് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ അധ്യക്ഷതവഹിക്കുന്ന സമ്മേളനത്തിൽ മേഖലയിലെ 41 കരയോഗങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം കരയോഗ അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അറിയിച്ചു.

Advertisment