പാലക്കാട് ന‍ൃത്താധ്യാപകനില്‍ നിന്നും പണവും സ്വര്‍ണവും കവർച്ച നടത്തിയ സംഘം പിടിയിൽ

New Update
crime snatching palakkad

പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാൻറിന് സമീപത്ത് വച്ച് കിളിക്കൊല്ലൂർ കൊല്ലം സ്വദേശിയായ നൃത്ത അധ്യാപകൻ യോഗീശ്വരനെ രണ്ട് പേർ ചേർന്ന് അടിക്കുകയും ഓട്ടോയിൽ കയറ്റി പല സ്ഥലങ്ങളിലും ടൗണിലൂടെ യാത്ര ചെയ്ത് കടാങ്കോട് ബ്രിട്ടീഷ് പാലത്തിൽ എത്തിച്ച് രണ്ടര പവൻ സ്വർണ്ണമാലയും നാലായിരം രൂപയും കവർന്ന കേസിൽ മേപ്പറമ്പ് സ്വദേശി റമീസ് (29), കൽമണ്ഡപം മുനിസിപ്പൽ ലൈൻ നവീൻ കുമാർ (25), കണ്ണനൂർ പെരച്ചിരംകാട് അബ്ദുൾ നിയാസ് (34) എന്നിവരെ പരാതി ലഭിച്ച് മിനിറ്റുകൾക്കുള്ളിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടി.

Advertisment

അറസ്റ്റിലായ റമീസിന് അടിപടി, ലഹരിക്കേസ് തുടങ്ങിയ അഞ്ച് കേസുകളിൽ പ്രതിയാണ്. നവീൻകുമാർ അടിപിടി കേസുകളിലും പ്രതിയാണ്. സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകാൻ വന്നതായിരുന്നു യോഗീശ്വരൻ മാസ്റ്റർ. പ്രതികളുടെ ആക്രമണത്തിൽ താടിയെല്ലിന് പരിക്കേറ്റ് ചികിത്സയിലാണ് പരാതിക്കാരൻ.

പാലക്കാട് എ എസ് പി രാജേഷ് കുമാറിൻ്റെ നിർദ്ധേശ പ്രകാരം ടൗൺ സൗത്ത് എസ് ഐ മാരായ സുനിൽ.എം , ഹേമലത. വി, എഎസ്ഐ നവോജ് ഷാ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശശികുമാർ, രാജീദ്.ആർ, മൻസൂർ, ഷാലു. കെ.എസ്, പ്രസന്നൻ എന്നിവരാണ് പ്രതികളെ കേസന്വേഷണം നടത്തി പിടി കൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Advertisment