പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണവും മണ്ഡലം നേതൃയോഗവും നടത്തി

New Update
indiragandhi remembrance day

പാലക്കാട്: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷയുമായ ഇന്ദിരാ ഗാന്ധിയുടെ 41 -ാം രക്തസാക്ഷിത്വദിനം അനുസ്മരണവും നേതൃയോഗവും കെ.പി.സി.സി സെക്രട്ടറി പി. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. 

Advertisment

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എ രമേഷ് പുത്തുർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ട്രഷറർ ഹരിദാസ് മച്ചിങ്ങൽ സ്വാഗതം ആശംസിച്ചു. 

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്  സി വി  സതീഷ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, നഗരസഭ അംഗങ്ങളായ ഡി.ഷജിത്ത് കുമാർ, ജ്യോതി മണി, നേതാക്കളായ കെ.ബലറാം, ജലാൽ തങ്ങൾ, ഷെറീഫ് ഹ്മാൻ, കെ.എൻ.സഹീർ, രാധാ ശിവദാസ്, ആഷിഖ് ഒലവക്കോട്, റിയാസ് റഹ്മാൻ, ഷിഹാബുദ്ധിൻ, എന്നിവർ പ്രസംഗിച്ചു. വാർഡ് പ്രസിഡൻ്റ് ആർ രാമകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.

Advertisment