New Update
/sathyam/media/media_files/2025/11/02/honour-program-2025-11-02-00-39-39.jpg)
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച പ്രകടനം കാഴ്ച വെച്ച കായിക പ്രതിഭകളെയും ഗുരുക്കന്മാരെയും ആദരിച്ചു.
Advertisment
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന മുണ്ടൂർ, പറളി, കോങ്ങാട് ഹയർ സെക്കൻഡറി സ്കൂളുകളിലെ കായിക പ്രതിഭകളെയും അവരുടെ കായികാധ്യാപകരെയുമാണ് ആദരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ബി പ്രിയ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ.എ ബാബു, കായികാധ്യാപകരായ മനോജ്, സിജിൻ, സൂരജ്, നീതു എന്നിവർ സംസാരിച്ചു. മറ്റു ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us