ഹിന്ദി പഠിതാക്കളുടെ തൊഴിൽ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും: വി.കെ ശ്രീകണ്ഠൻ എംപി

New Update
hindi certificate distribution

ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ പാലക്കാട് ഹിന്ദി മഹാവിദ്യാലയം ഹിന്ദി ബിരുദ സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം പാലക്കാട് എം.പി. വി. കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: കേരളത്തിൽ രാഷ്ട്രഭാഷയായ ഹിന്ദി ഭാഷ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും തൊഴിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് വി.കെ ശ്രീകണ്ഠൻ എം.പി പ്രഖ്യാപിച്ചു. ഇതിനായി പാലക്കാട്  ഹിന്ദി മഹാ വിദ്യാലയത്തിൻ്റെ അപക്ഷയുമായി ഡൽഹിയിൽ ചർച്ച നടത്തും. കൂടാതെ പാലക്കാട് ഹിന്ദി ബിഎഡ് കോളേജ് വേണമെന്ന ആവശ്യം നിറവേറ്റാനുള്ള നടപടിയും സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.  

Advertisment

രാഷ്ട്ര ഭാഷയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനു വേണ്ടി 1918ൽ മദ്രാസ് കേന്ദ്രമായി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജി സ്ഥാപിച്ച ദക്ഷിണ ഭാരത ഹിന്ദി പ്രചാരണ സഭയുടെ രാഷ്ട്ര ഭാഷ വിശാരദ്, രാഷ്ട്ര ഭാഷ പ്രവീൺ ബിരുദങ്ങൾ നേടിയ ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ പാലക്കാട് ഹിന്ദി മഹാവിദ്യാലയത്തിലെ വിദ്യാർത്ഥീ വിദ്യാർത്ഥിനികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ മുൻ കേന്ദ്ര സമിതി അംഗം അക്ബർ ബാദുഷ. എച്ച് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത മജീഷ്യനും ദക്ഷിണ ഭാരത ഹിന്ദി പ്രചാരണ സഭയുടെ കേന്ദ്ര സമിതി അംഗവുമായ പ്രൊഫ. എൻ. ഹമീദ് ഖാൻ മുഖ്യപ്രഭാഷണം നടത്തി.

hindi certificate distribution-2

ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ പാലക്കാട് ഹിന്ദി മഹാവിദ്യാലയം ഹിന്ദി ബിരുദ ദാന ചടങ്ങിൽ സൗഹൃദം ദേശീയ വേദി ജില്ലാ പ്രസിഡൻ്റ് പി.വി. സഹദേവൻ പ്രസംഗിക്കുന്നു

സെൽഫ് ഡിഫൻസിനേക്കുറിച്ചും തീവണ്ടിയാത്ര സുരക്ഷിതത്വത്തെക്കുറിച്ചും കേരള റെയിൽവേ പോലിസ് എ.എസ്.ഐ. കൃഷ്ണകുമാർ. കെ ക്ലാസ് എടുത്തു. ഹിന്ദി മഹാവിദ്യാലയം പ്രിൻസിപ്പൽ ഫാത്തിമ ടീച്ചർ കെ.എം, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ റിട്ട. പ്രിൻസിപ്പൽ പത്മ മോനോൻ, ഹിന്ദി പ്രചാരകൻ  സോമസുന്ദരം . സി. ,കേരള  മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.മോഹനകുമാരൻ, സൗഹൃദം ദേശീയ വേദി ജില്ലാ പ്രസിഡൻ്റ് സഹദേവൻ പി.വി, വിമുക്തി ജില്ലാ കമ്മിറ്റി അംഗം കാദർ മൊയ്തീൻ.കെ, ഹിന്ദി പ്രചാരകൻ പ്രവിൺ കുമാർ എസ്, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ പ്രചാരകൻമാരായ സുദേവൻ മാസ്റ്റർ, കെ.എസ്. വിശ്വനാഥൻ മാസ്റ്റർ, റിട്ട. പ്രിൻസിപ്പൽ പത്മ മേനോൻ, മുഹമ്മദ് ശരീഫ് അമാനി, കെ.ഉമ്മു ഹബീബ, അനീഷ മോൾ എം, ആത്മജ്. പി.ആർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രൊഫ. ഹമീദ് ഖാൻ മാജിക് ഷോ അവതരിപ്പിച്ചു.

Advertisment