ഓപ്പറേഷൻ രക്ഷിത: കർശന നടപടിയുമായി പാലക്കാട്‌ റെയിൽവേ പോലീസ്

New Update
operation rakshitha

പാലക്കാട്: ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി ബന്ധപ്പെട്ട് പാലക്കാട് ജംഗ്ഷൻ,പാലക്കാട്‌ ടൌൺ റെയിൽവേ സ്റ്റേഷനുകളിൽ പാലക്കാട്‌ റെയിൽവേ പോലീസ്  പരിശോധന നടത്തി.

Advertisment

ആൽക്കോമീറ്റർ ഉപയോഗിച്ച് പരിശോധന നടത്തിയതിൽ പ്ലാറ്റ്ഫോമിൽ മദ്യപിച്ച് നിലയിൽ കണ്ടെത്തിയ അവർക്കെതിരെ നടപടി സ്വീകരിച്ചു.

അപരിചിതരെയും അവരുടെ ബാഗേജും പരിശോധനയിൽ പുകയില ഉൽപ്പന്നങ്ങളുമായി വന്നവരെയും കണ്ടെത്തി നിയമനടപടി എടുക്കുകയും ചെയ്തു.

പ്ലാറ്റ്ഫോമിൽ ഉള്ള ട്രെയിൻ പാസഞ്ചേഴ്സിനും വെയിറ്റിങ് റൂമിൽ വിശ്രമിക്കുന്ന യാത്രക്കാർക്കും മറ്റും റെയിൽവേ സുരക്ഷയെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലിനെ കുറിച്ചും ആർ പി എഫ് മായി സഹകരിച്ച് റെയിൽ യാത്ര സമയത്ത് സ്വീകരിക്കേണ്ട സുരക്ഷയെക്കുറിച്ചും മുൻകരുതലിനെ കുറിച്ചും അവയർനസ് ക്ലാസുകളും മറ്റും നൽകി.

ജില്ലാ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് മായി സഹകരിച്ച് പ്ലാറ്റ്ഫോമിലും മറ്റും പരിശോധനയും നടത്തി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും പരിശോധന തുടരുമെന്നും പാലക്കാട്‌ റെയിൽവേ പോലീസ്  സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രവീൺ കെ ജെ അറിയിച്ചു.

Advertisment