New Update
/sathyam/media/media_files/2025/05/30/tTo0s54pGhLeDaMdS8Jk.jpg)
പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ സപ്തതി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന സദ്ഗമയ മേഖലാ സമ്മേളനങ്ങൾ തേനൂരിൽ സമാപിക്കും.
Advertisment
ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് തേനൂർ കരയോഗ മന്ദിരത്തിനോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ മന്നം നഗറിൽ നടക്കുന്ന മേഖല സമ്മേളനം മണ്ണാർക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ശശികുമാർ കല്ലടിക്കോട് ഉദ്ഘാടനം നിർവഹിക്കും.
പാലക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ നായർ സർവീസ് സൊസൈറ്റി സംഘടനാ ശാഖ ഓഫീസ് മാനേജർ ബി ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നിർവഹിക്കുമെന്ന് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us