അകത്തേത്തറ എന്‍എസ്എസ് കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update
akathethara nss karayogam

അകത്തേത്തറ: എൻഎസ്എസ് അകത്തേത്തറ കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗവും പ്രതിഭാസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: കെ കെ മേനോൻ ഉദ്ഘാടനം ചെയ്തു. 

Advertisment

താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷനായി. കരയോഗം സെക്രട്ടറി ആർ ശ്രീകുമാർ, താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, വനിതാ യൂണിയൻ പ്രസിഡന്റ് ബേബി ശ്രീകല, പി സന്തോഷ് കുമാർ, എൻ എസ് എസ് ഇൻസ്പെക്ടർ കെ എസ് അശോക് കുമാർ, കരയോഗം ജോ: സെക്കട്ടറി ടി ഹരിദാസൻ എന്നിവർ സംസാരിച്ചു. 

പഠനത്തിലും പാഠൃതരവിഷയങ്ങളിലും വിജയം നേടിയ വിദ്യാർത്ഥികളേയും ഓണ മത്സരങ്ങളിൽ വിവിധ ഇനങ്ങങ്ങളിൽ വിജയിച്ചവരേയും മൊമന്റോ നൽകി ആദരിച്ചു. തിരുവാതിര കളി, ഓണപ്പാട്ട് തുടങ്ങിയ കലാപരിപാടികളും ഉണ്ടായി.

nss karayogam prasident secretary

ടി ഹരിദാസൻ (പ്രസിഡന്റ്), ആർ ശ്രീകുമാർ (സെക്രട്ടറി)

പുതിയ ഭാരവാഹികളായി ടി ഹരിദാസൻ (പ്രസിഡന്റ്), ആർ ശ്രീകുമാർ (സെക്രട്ടറി), എ ഗോവർദ്ധന ഗിരി (ട്രഷറർ), പി ഹിമഗിരി (വൈസ് പ്രസിഡന്റ്), കെ എം അവിനാഷ് (ജോ: സെക്രട്ടറി), വനിതാ സമാജം ഭാരവാഹികളായി എം ശോഭ (പ്രസിഡന്റ്), പിശകുന്തള (വൈസ് പ്രസിഡന്റ്), പി പാർവതി (സ്ക്രട്ടറി), രജനി സത്യൻ (ട്രഷറർ), കെ പ്രിയ (ജോ: സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment