എസ്‌വൈഎസ് പട്ടാമ്പി സോൺ സാന്ത്വനം വളണ്ടിയർമാരുടെ നേതൃത്വത്തിൽ പട്ടാമ്പി ഡയാലിസിസ് സെന്റർ പരിസരം ശുചീകരിച്ചു

New Update
sys volenteer cleaning

പട്ടാമ്പി ഗവ. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ പരിസരം എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ ശുചീകരിക്കുന്നു.

പട്ടാമ്പി: പട്ടാമ്പി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ യൂണിറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് എസ്‌വൈഎസ് പട്ടാമ്പി സോൺ  സാന്ത്വനം വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഡയാലിസിസ് ബ്ലോക്ക് പരിസരം ശുചീകരിച്ചു.

Advertisment

ആരോഗ്യ വകുപ്പ് മന്ത്രി ഇന്ന് ഉദ്ഘാടനം നിർവഹിച്ച ഡയാലിസിസ് സെന്ററിൽ എത്തുന്ന രോഗികൾക്കും ബൈസ്റ്റാൻഡർമാർക്കും സുഗമമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഡയാലിസിസ് ബ്ലോക്ക് പരിസരം ശുചീകരിച്ചത്.

തണലറ്റവർക്ക് തുണയാവുക എന്ന ശീർഷകത്തിൽ എസ്‌വൈഎസ് സാന്ത്വനം നേതൃത്വത്തിൽ നവംബർ ആദ്യവാരം വിവിധ സാമൂഹിക ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള സാന്ത്വന വാരം ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ശുചീകരണത്തിന് എസ്‌വൈഎസ് പട്ടാമ്പി സോൺ സാന്ത്വനം സെക്രട്ടറി മർസൂഖ് പൊയ് ലൂർ, സോൺ ഭാരവാഹികളായ നിസാമുദ്ദീൻ സഖാഫി പട്ടാമ്പി, ഫസൽ റഹ്മാൻ പട്ടാമ്പി, എംപി എം മുസ്തഫ വെസ്റ്റ് കൊടുമുണ്ട , വളണ്ടിയർമാരായ ഷഫീഖ് കരിമ്പുള്ളി, ഷാഫി ഞാങ്ങാട്ടിരി, സൈനുൽ ആബിദ് പട്ടാമ്പി, സിറാജ് ശങ്കരമംഗലം എന്നിവർ നേതൃത്വം നൽകി.

sys cleaning

പട്ടാമ്പിയിലെ ഡയാലിസിസ് സെന്റർ അനേകം ആളുകൾക്ക് ആശ്വാസമാണെന്നും ശുചീകരണ - ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ട് രാംദാസ് സാറിന്റെയും പട്ടാമ്പി മുൻസിപ്പാലിറ്റിയുടെയും സ്നേഹപിന്തുണകൾ സാന്ത്വനം പ്രവർത്തകർക്ക് വലിയ പ്രചോദനമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച എസ്‌വൈഎസ് പട്ടാമ്പി സോൺ ജനറൽ സെക്രട്ടറി യു എ റഷീദ് അസ്ഹരി പറഞ്ഞു.

ചടങ്ങിൽ പട്ടാമ്പി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ്  സെന്റർ  ഇൻ ചാർജ്  വിനു കൃഷ്ണൻ വി, നഴ്സിംഗ് ഓഫീസർ സിദ്ദീഖ് ഹുസൈൻ കെ എന്നിവരും സന്നിഹിതരായിരുന്നു.

Advertisment