/sathyam/media/media_files/2025/11/11/state-electio-commission-kerala-2025-11-11-15-52-40.jpg)
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ജില്ലാതലത്തിൽ മോണിറ്ററിങ് സമിതി രൂപീകരിച്ച് കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.
2025 ഡിസംബർ 9, 11 തീയതികളിലാണ് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും മറ്റും സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉന്നയിക്കുന്ന സംശയങ്ങൾക്ക് നിവാരണം നൽകുന്നതിനും പരാതികളിൽ ഉടൻ പരിഹാരനടപടി സ്വീകരിക്കുന്നതിനും വേണ്ടിയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടറാണ് സമിതിയുടെ ചെയർമാൻ. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ കൺവീനറായും ജില്ലാ പൊലീസ് ചീഫ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ അംഗങ്ങളായും സമിതിയിൽ ഉണ്ടാകും.
മാതൃകാപെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ ഉടൻ പരിഹാരം കാണുന്നതിന് ഈ കമ്മിറ്റി പ്രത്യേക ശ്രദ്ധ നൽകണം. ആവശ്യമെങ്കിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്.
ഏതെങ്കിലും വിഷയത്തിൽ കമ്മീഷൻ്റെ ഇടപെടൽ ആവശ്യമെങ്കിൽ, റിപ്പോർട്ട് സഹിതം അത് ഉടൻ തന്നെ കമ്മീഷന് തുടർനടപടികൾക്കായി അയക്കും. ജില്ലാ മോണിറ്ററിങ് സമിതിയുടെ യോഗം രണ്ട് ദിവസത്തിലൊരിക്കൽ ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തി കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കും.
എന്നാൽ അടിയന്തര പ്രാധാന്യമുള്ള സാഹചര്യങ്ങളിൽ ഉടൻ തന്നെ യോഗം ചേരുകയും നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us