/sathyam/media/media_files/2025/11/12/karshaka-swaraj-2025-11-12-02-05-40.jpg)
"വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം" കർഷക സ്വരാജ് സത്യാഗ്രഹ സന്ദേശയാത്രയ്ക്ക് പാലക്കാട് നൽകിയ സ്വീകരണത്തൽ ജാഥാ ക്യാപ്റ്റൻ അഡ്വ:കെ.ജി ബിജു സംസാരിക്കുന്നു.
പാലക്കാട്: വന്യജീവികൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന സന്ദേശവുമായി കാസർഗോഡ് വെള്ളരിക്കുണ്ടിലെ കർഷക സത്യാഗ്രഹ പന്തലിൽ നിന്നും ആരംഭിച്ച കർഷക സ്വരാജ് സത്യാഗ്രഹസന്ദേശയാത്രയ്ക്ക് പാലക്കാട് സ്വീകരണ നൽകി.
വന്യജീവികളുടെ ക്രമാതീതമായ വർദ്ധനവ് പൊതുജനങ്ങൾക്കും കർഷകർക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ച് വസ്തുത പഠനമോ ഫലപ്രദമായ നഷ്ടപരിഹാരമോ നൽകാതെയും കാലഹരണപ്പെട്ട നിയമങ്ങളെ പരിഷ്കരിക്കാതെയും മഹാഭൂരിപക്ഷം വരുന്ന ജനതയ്ക്ക് മൃഗങ്ങൾക്ക് നൽകുന്ന പരിഗണന പോലും നൽകാത്ത അവഗണനയ്ക്കെതിരെ മലയോര ജനയുടെയും കർഷക സമൂഹത്തിന്റെയും സമര പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കർഷക സ്വരാജ് സത്യാഗ്രഹ ഐക്യദാർഢ്യസമിതിയുടെ നേതൃത്വത്തിൽ അഡ്വ: കെ വി ബിജു നയിക്കുന്ന സംസ്ഥാനതല സത്യാഗ്രഹ യാത്രക്ക് പാലക്കാട് ടൗണിൽ സ്വീകരണം നൽകി.
സ്വീകരണ യോഗം ജില്ലാ ഐക്യദാർഢ്യ സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ദേശീയ കർഷകസമാജം പ്രസിഡണ്ട് മുതലാന്തോട് മണി അധ്യക്ഷത വഹിച്ചു.
സന്തോഷ് മലമ്പുഴ, ജോർജ് സിറിയക്, രവിത സിംഗ്, എസ്.അതിരതൻ, കെ. വാസുദേവൻ, കെ.എ.രാമകൃഷ്ണൻ, ടി.പി.കനകദാസ്, രാധാകൃഷ്ണൻ പാറ എന്നിവർ സംസാരിച്ചു. ജാഥ ക്യാപ്റ്റൻ അഡ്വ: കെ.ജി.ബിജു മറുപടി പ്രസംഗം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us