പടലിക്കാട് ജിഎൽപി സ്കൂളില്‍ സ്വയം പ്രതിരോധ സ്ത്രീ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

New Update
malambuzha glps

മലമ്പുഴ: പടലിക്കാട് ജിഎൽപി സ്‌കൂളിലെ കുട്ടികളുടെ അമ്മമാർക്കായി സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. 

Advertisment

പാലക്കാട്‌ ജില്ലാ സ്പോർട്സ് കൗൺസിൽ  വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ സി അശോകൻ ഉദ്ഘാടനം ചെയ്തു. 

മലമ്പുഴ ജനമൈത്രി പോലീസ് സംഘടിപ്പിച്ച പരിശീലന ക്ലാസിൽ ജനമൈത്രി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ വി ആറുമുഖൻ, ജനമൈത്രി ബീറ്റ് ഓഫിസർ  രമേഷ്, വനിതാ പോലീസ് ഓഫീസർമാരായസരള, അമ്പിളി, സജിത, ഉഷസ്സ് എന്നിവർ ക്ലാസ്സെടുത്തു. 

പ്രധാനാധ്യാപികയായ പി ശ്രീബു അധ്യക്ഷയായി. സ്റ്റാഫ്‌ സെക്രട്ടറി എംറീജ സ്വാഗതവും പിടിഎ പ്രസിഡന്റ്‌  സൗമ്യ നന്ദിയും പറഞ്ഞു. എസ്എംസി പ്രസിഡണ്ട്‌  രമ്യ, എംപിടിഎ പ്രസിഡന്റ്‌ സുനിത, അഞ്ജു എന്നിവർ സംസാരിച്ചു.

Advertisment