പുതുശ്ശേരി പഞ്ചായത്തിലും പരിസര പ്രദേശത്തും വെള്ളിയാഴ്ച കുടിവെള്ളം മുടങ്ങും

New Update
Untitledowisii0waterr

മലമ്പുഴ: പി.ഡബ്ല്യു.എസ്.എസ് മലമ്പുഴ സെക്ഷനു കീഴിലുള്ള മലമ്പുഴ ഡാമിന് സമീപത്തുള്ള റോ വാട്ടർ പമ്പിങ് സ്റ്റേഷനിലെ ട്രാൻസ്ഫോമർ തകരാറിലായത് കൊണ്ട് പമ്പിങ് ഉണ്ടായിരിക്കുന്നതല്ല. 

Advertisment

ട്രാൻസ്ഫോമർ ശരിയാക്കിയതിനുശേഷം മാത്രമേ പമ്പിങ്ങ് പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂ.അതുകൊണ്ട് 16 ന് (വെള്ളി) പുതുശ്ശേരി ഗ്രാമപഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ലന്നും എത്രയും പെട്ടെന്ന് ട്രാൻസ്ഫോമർ ശരിയാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും വാട്ടർ അതോറട്ടി മലമ്പുഴ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.

Advertisment