കാര്‍ഷിക സര്‍വെ: പാലക്കാട് ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു

New Update
agricultural survey

പാലക്കാട്: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ 2025-26 വര്‍ഷത്തെ കാര്‍ഷിക സര്‍വെയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ രവി മീണ പരിപാടി ഉദ്ഘാടനം ചെയ്തു. 

Advertisment

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'ഇഎആര്‍എഎസ്' (Establishment of an agency for reporting agriculture statistics) പ്രകാരം സംസ്ഥാനത്ത് നടത്തുന്ന വിവരശേഖരണ പരിപാടിയുടെ ഭാഗമായാണ് പരിശീലനം നടത്തിയത്. 

സംസ്ഥാനത്തെ 811 സോണുകളായി തിരിച്ച്, ഓരോ കാര്‍ഷിക വര്‍ഷത്തിലും വിവിധ കാര്‍ഷിക വിളകളുടെ വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത, വിവിധ ജല സ്രോതസ്സുകളുടെ വിസ്തീര്‍ണ്ണം, ഭൂമിയുടെ വിവിധ തരത്തിലുള്ള വിനിയോഗം തുടങ്ങിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രസ്തുത പദ്ധതിയിലൂടെ ശേഖരിക്കുന്നു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് കിരണ്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരകണക്ക് ഡയറക്ടര്‍ സി.പി രശ്മി വിശിഷ്ടാതിഥിയായി. ജോയിന്റ് ഡയറക്ടര്‍ കെ സെലീന മുഖ്യപ്രഭാഷണം നടത്തി. 

വിവിധ വിഷയങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ പി ഉസ്സന്‍കുട്ടി, കെ.ബി ബാലാജി ശങ്കര്‍, കെ ശ്രീകുമാരന്‍, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എന്‍.വി മധുസൂദനന്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആര്‍ രതീഷ്, അഡീഷണല്‍ ജില്ലാ ഓഫീസര്‍ റീമി കൊച്ചു വര്‍ക്കി, റിസര്‍ച്ച് അസിസ്റ്റന്റ് കെ കബീര്‍, റിസര്‍ച്ച് ഓഫീസര്‍ പി.ഒ ബെന്നി എന്നിവര്‍ സാങ്കേതിക സെഷനുകള്‍ അവതരിപ്പിച്ചു. 

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.ജി രാജേഷ്, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അന്‍വര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ പി.ഇ ശ്രീഷ്മ, ജില്ലാ ഓഫീസര്‍ എം.വി പ്രേമ എന്നിവര്‍ സംസാരിച്ചു.

Advertisment