/sathyam/media/media_files/2026/03/05/untitled-2026-03-05-20-51-07.jpg)
പാലക്കാട് : തൃത്താലയിലെയും പരിസര പ്രദേശങ്ങളിലെയും സർക്കാർ-സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ദീർഘകാല അഭിലാഷമായിരുന്ന കൂറ്റനാട് ഇ.എസ്.ഐ ക്ലിനിക്ക് നഷ്ടമായത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ മൂലമാണെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് .
വി.ടി. ബൽറാം എം.എൽ.എയും ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുമായിരുന്ന കാലത്ത് അനുവദിച്ച പദ്ധതിയാണിത്.
എന്നാൽ, അഞ്ചു വർഷമായിട്ടും ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സ്ഥലമോ ഒരുക്കി നൽകുന്നതിൽ സംസ്ഥാന സർക്കാരും എം.എൽ.എയും പരാജയപ്പെട്ടുവെന്നും ക്ലിനിക്ക് റദ്ദാക്കിയതിന് പിന്നിൽ 'മന്ത്രിയുടെ ഓഫീസിന്റെ നീരസമോയെന്നും ആരോപണം ഉയർന്നു.
ക്ലിനിക്കിനായി സർക്കാർ സ്ഥലം കണ്ടെത്താതിരുന്നതിനെ തുടർന്ന് ഇ.എസ്.ഐ കോർപ്പറേഷൻ നേരിട്ട് സ്വകാര്യ കെട്ടിടം കണ്ടെത്തുകയും ഫർണിഷിംഗ് ജോലികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.
മാർച്ച് 5-ന് ഉദ്ഘാടനം നിശ്ചയിക്കുന്നതിനായി ഡയറക്ടറേറ്റ് ഓഫ് ഇൻഷുറൻസ് ആൻഡ് മെഡിക്കൽ സർവീസ് അധികൃതർ മന്ത്രിയുടെ ഓഫീസിനെ സമീപിച്ചപ്പോഴാണ് നാടകീയമായ നീക്കങ്ങൾ ഉണ്ടായതെന്ന് പറയപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us