വേലൂർ: തൃശൂർ വേലൂരിലെ ചാലക്കൽ തറവാട്ടുകാരുടെ കുടുംബ സംഗമം നടത്തി. രാവിലെ 11ന് വേലൂർ സെൻ്റ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ കുടുംബത്തിൽ നിന്നും മരണമടഞ്ഞവർക്കു വേണ്ടി ദിവൃബലിയും സിമിത്തേരിയിൽ ഒപ്പീസും നടത്തി.
തുടർന്ന് നടന്ന സമ്മേളനം കൂടുംബാംഗമായ ഫാ.തോമസ് ചാലക്കൽ ഉദ്ഘാടനം ചെയ്തു. വേലൂർ സെൻ്റ് സേവിയേഴ്സ് ഫൊറോന പള്ളി വികാരി ഫാ: റാഫേൽ താണിശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. സി.ടി സണ്ണി അദ്ധ്യക്ഷനായി.
/sathyam/media/media_files/d5Rie7lrpWmcxn1HU0TL.jpg)
സി.എൻ ജോഷി റിപ്പോർട്ട് അവതരിപ്പിച്ചു. മിനി തോമസ് വേദപുസ്തകവായന നടത്തി ഡോ: ബെന്നി ജെയ്ക്കബ് ആശംസകളർപ്പിച്ചു. മുതിർന്ന അംഗങ്ങളേയും കുടുംബത്തിൽ നിന്നും സമർപ്പിത ജീവിതം നയിക്കുന്ന സിസ്റ്റേഴ്സിനേയും ജൂബിലി ആഘോഷിക്കുന്ന സിസ്റ്റേഴിനേയും ചടങ്ങിൽ ആദരിച്ചു.
സി.വി ജോസഫ് സ്വാഗതവും സി.ആർ ജോണി നന്ദിയും പറഞ്ഞു. സ്നേഹവിരുന്നും കലാപരിപാടികളും ഉണ്ടായി.