/sathyam/media/media_files/IpbeFglRc3zRFnl6iZFS.jpg)
പാലക്കാട്: പാലക്കാട് എൻഎസ്എസ് ആസ്ഥാനത്ത് സ്ഥാപിച്ച മന്നത്ത് പത്മനാഭന്റെ വെങ്കല പ്രതിമയുടെ സമർപ്പണം നവംബർ 26 ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിർവ്വഹിക്കും.
പാലക്കാട് താലൂക്ക് നായർ മഹാസമ്മേളനത്തിന് മുന്നോടിയായാണ് പ്രതിമ സമർപ്പണം നടത്തുന്നത്. സാമ്പത്തിക സംവരണമാണ് എൻഎസ്എസ് എക്കാലവും മുന്നോട്ട് വെക്കുന്നതെന്ന് എൻഎസ്എസ് യൂണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മലബാർ മേഖലയിൽ ആദ്യമായി പാലക്കാട് യൂണിയനാണ് മന്നത്ത് ആചാര്യന്റെ പ്രതിമ സ്ഥാപിക്കുന്നത്. പ്രതിമ സ്ഥാപനത്തിന് മുന്നോടിയായി നവംബർ 24 ന് നഗരത്തിൽ 1001 ഇരുചക്രങ്ങൾ അണിനിരക്കുന്ന റാലി സംഘടിപ്പിക്കും.
മഹാ സമ്മളന ദിവസം താലൂക്കിലെ മികച്ച കരയോഗങ്ങളെ ആദരിക്കുകയും വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും. ആറ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മന്നത്ത് ആചാര്യന്റെ പ്രതിമ വെങ്കലത്തിൽ തീർത്തത്.
മഹാസമ്മേളനത്തിൽ പതിനായിരത്തിൽ പരം അംഗങ്ങൾ പങ്കെടുക്കും ശബരിമല വിഷയത്തിലും ഗണപതി വിഷയത്തിലും ആചാര സംരക്ഷണത്തിനാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഊന്നൽ കൊടുത്തതെന്നും കൃഷ്ണകുമാർ പറഞ്ഞു.
പ്രസിഡണ്ട് അഡ്വ: കെ.കെ. മേനോൻ, യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ, പബ്ലിസിറ്റി ചെയർമാൻ ആർ.ബാബു സുരേഷ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആർ.സുകേഷ് മേനോൻ, കൺവീനർ ആർ. ശ്രീകുമാർ, സ്വാഗതസംഘം ഓഫീസ് സെക്രട്ടറി കെ.ശിവാനന്ദൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us