New Update
/sathyam/media/media_files/UYnQMkzxTDaMYs4K8m1u.jpg)
പാലക്കാട്: ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിക്കേണ്ട സർക്കാർ സ്ഥാപനങ്ങളിൽ മത ചടങ്ങുകൾ ഒഴിവാക്കേണ്ടതാണന്നും രാജ്യത്തിന്റെ പ്രഖ്യാപിത മൂല്യങ്ങൾ നിരാകരിക്കരുതെന്നും കേരള യുക്തിവാദി സംഘം പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Advertisment
കെഎസ്‌ടിഎ ഹാളിൽ എ. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി ശബരി ഗിരീഷ് ആമുഖ പ്രസംഗം നടത്തി.
തുടർന്ന് മാണി പറമ്പേട്ട്, പി.കെ നാരായണൻ, ശെൽവൻ, മീര ടീച്ചർ, വിദ്യ, മാതുല മണി സതിഷ് കൊയ്ലത്ത്, മജിഷ്യൻ ശരവണൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അനിൽകുമാർ.പി സ്വാഗതവും ശ്രീധരൻ അട്ടപ്പാടി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us