മണ്ണാർക്കാട് സബ് ജില്ലാ കലോത്സവം; തുടർച്ചയായി 14 തവണയും എടത്തനാട്ടുകര ജിഒഎച്ച്എസ് ഓവറോൾ ചാമ്പ്യൻമാർ

New Update
edathanattukara school champions

എടത്തനാട്ടുകര: മണ്ണാർക്കാട് സബ് ജില്ലാ കലോത്സവത്തിൽ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിന് അറബിക് കലാമേളയിൽ ഹൈസ്‌കൂൾ, യുപി വിഭാഗത്തിൽ ഓവറോൾ കിരീടം. 

Advertisment

ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായി പതിനാലാം തവണയും യു.പി വിഭാഗത്തിൽ രണ്ടാം തവണയുമാണ് ഓവറോൾ കിരീടം നേടുന്നത്. യു.പി വിഭാഗത്തിലെ ആകെ 13 ഇനങ്ങളിൽ, സ്‌കൂളിലെ നാല് പേർക്ക് ഒന്നാം സ്ഥാനവും നാല് പേർക്ക് രണ്ടാം സ്ഥാനവും അഞ്ച് പേർക്ക് എ ഗ്രേഡും ലഭിച്ചു. 

പാലക്കാട് നടക്കുന്ന ജില്ലാ കലോത്സവത്തിലേക്ക്  ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും 7 ഇനങ്ങളിലും യുപി വിഭാഗത്തിൽ നിന്നും 4 ഇനങ്ങളിലും  ജിഒഎച്ച്എസ്എസ്സിലെ വിദ്യാർഥികൾ പങ്കെടുക്കാൻ അർഹത നേടി. 

യു.പി വിഭാഗത്തിൽ കഥ പറയൽ മത്സരത്തിൽ കെ.ദിഫ്‌ല, ഖുർആൻ പാരായണത്തിൽ കെ.ജസ ഫാത്തിമ, അറബി പ്രസംഗത്തിൽ എൻ.നിമ, അറബി സംഭാഷണത്തിൽ സി.സൻസ, അൽഫ ജഫ്ൻ എന്നീ വിദ്യാർഥികൾ ജില്ലാ കലോത്സവത്തിലേക്ക് അർഹത നേടി. 

ഹൈസ്‌കൂൾ വിഭാഗത്തിൽ 19 ഇനങ്ങളിൽ ഏഴ് പേർ ഒന്നാം സ്ഥാനവും മൂന്ന് പേർ രണ്ടാം സ്ഥാനവും നാല് പേർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പോസ്റ്റർ നിർമ്മാണം, കഥാ രചന എന്നിവയിൽ സി.പി. നദ ജന്ന, അറബി പദ്യം ചൊല്ലലിൽ മിൻഹ ഷെറിൻ, സംഘ ഗാനത്തിൽ മിൻഹ മെഹബിൻ, റന, റിഫാ ഫാത്തിമ, ഹനാ നാസർ, ടി.ഹന, സൽവ മർയം, നഹിദ എന്നിവരും 
ഉപന്യാസത്തിൽ സി.പി. മിന്ന ഫാത്തിമ, മോണോ ആക്ടിൽ ടി. നിഷ്മ ഷറിൻ, നിഘണ്ടു നിർമ്മാണത്തിൽ കെ.കദീജ റിൻഷ  എന്നിവർ ഒന്നാം സ്ഥാനം നേടി ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

തർജ്ജമയിൽ സി.പി. മിന്ന ഫാത്തിമ, മുശാഅറയിൽ പി.അനീന, സംഭാഷണത്തിൽ എൻ.അനാഖ, അഷ്മില എന്നിവരും എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

അറബി ഗാനത്തിൽ മിൻഹ മെഹബിൻ, കഥാപ്രസംഗത്തിൽ ടി.ദാന, പദ്യം ചൊല്ലൽ, ഖുർആൻ പാരായണം എന്നിവയിൽ അൻഹാജ് അഹ്സൻ എന്നിവർക്ക് എ ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹയർ സെക്കൻഡറി വിഭാഗത്തിൽ ഏഴ് പേർ ഒന്നാം സ്ഥാനവും രണ്ട് പേർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അധ്യാപകരായ സി.പി. മുസ്തഫ, പി. ഹംസക്കുട്ടി, എം. അഷ്റഫ്, ടി.ഷാജി, കെ.അക്ബറലി, സി.പി.ഹസ്നത്ത്, കെ.ടി.സക്കീന, പി. സാജിത എന്നിവർ വിദ്യാർഥികൾക്ക് പരിശീലനം നൽകി. 

പതിനാലാം തവണയാണ് എടത്തനാട്ടുകര ജിഒഎച്ച്എസ്  അറബിക് കലാമേളയിൽ ഓവറോൾ ചാമ്പ്യന്മാരാവുന്നത്.

Advertisment