/sathyam/media/media_files/sGuNWCIKufReOG6SwbI3.jpg)
കോങ്ങാട്: 'നേരിന്റെ കൊടി പിടിക്കാം' എന്ന പ്രമേയത്തിൽ നടക്കുന്ന മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി എസ്കെഎസ്എസ്എഫ് കോങ്ങാട് മേഖലാ തല ഉദ്ഘാടനം മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അബ്ദുൽ അസീസ് മാസ്റ്ററിൽ നിന്നും മെമ്പർഷിപ്പ് അപ്ലിക്കേഷൻ ഫോം സ്വീകരിച്ച് എസ്കെഎസ്എസ്എഫ് ഓർഗ്ഗാനെറ്റ് സംസ്ഥാന കൺവീനർ എ.എം അഷ്കർ അലി മാസ്റ്റർ കരിമ്പ നിർവഹിച്ചു.
മേഖല പ്രസിഡന്റ് വി.എസ് നിസാർ ഫൈസി വെട്ടം, ജനറൽ സെക്രട്ടറി എൻ.എ മുഹമ്മദ് അഷ്‌റഫ് പനയംപാടം, സഹചാരി ജില്ലാ കൺവീനർ എസ്.എം ഇബ്രാഹിം ഇടക്കുറുശ്ശി, മേഖല ഐടി കോർഡിനേറ്റർ കെ.എ മുഹമ്മദ് ഷക്കീർ ഫൈസി തുപ്പനാട്, ഇബാദ് മേഖലാ സെക്രട്ടറി പി.വൈ അജ്മൽ ഷഹീർ ഫൈസി തുപ്പനാട്, എസ്.എം നൗഷാദ് ഇടക്കുറുശ്ശി, കെ.എ സുഹൈറുള്ള ഫൈസി വെട്ടം, അബൂ ത്വാഹിർ മാസ്റ്റർ കരിമ്പ, ഖാജാ ഹുസൈൻ ചെറുള്ളി എന്നിവർ സംബന്ധിച്ചു.
എസ് കെ എസ് എസ് എഫ് മെമ്പർഷിപ്പ് കാമ്പയിൻ കോങ്ങാട് മേഖല തല ഉദ്ഘാടനം മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അബ്ദുൽ അസീസ് മാസ്റ്ററിൽ നിന്നും മെമ്പർഷിപ്പ് അപ്ലിക്കേഷൻ ഫോം സ്വീകരിച്ച് എസ് കെ എസ് എസ് എഫ് ഓർഗ്ഗാനെറ്റ് സംസ്ഥാന കൺവീനർ എ എം അഷ്കർ അലി മാസ്റ്റർ കരിമ്പ നിർവഹിക്കുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us