മിസ്സ്‌ പാലക്കാട് മത്സരത്തിൽ വിജയിയായി ആതിര വർമ്മ

New Update
miss palakkad

പാലക്കാട്‌: മിസ്ജ ക്രിയെഷൻസ് ജോബിസ് മാളിൽ നടത്തിയ മിസ്സ്‌ പാലക്കാട് മത്സരത്തിൽ വിജയിയായി പാലക്കാട്‌ സ്വദേശി ആതിര വർമ്മയെ തിരഞ്ഞെടുത്തു. 9 മത്സരാർത്ഥികളോട് മത്സരിച്ചാണ് കുമാരി ആതിര വർമ്മ മിസ്സ്‌ പാലക്കാട് പട്ടത്തിന് അർഹയായത്. 

Advertisment

ഇത് കൂടാതെ മിസ്സ്‌ ഫിറ്റ്‌ ആൻഡ് ഫാബുലസ്, മിസ്സ്‌ ആറ്റിട്യൂട് എന്നീ പുരസ്‌കാരങ്ങൾക്ക് കൂടി അർഹയാണ്. കഴിഞ്ഞ 6 വർഷങ്ങളായി മോഡലിങ് രംഗത്തെ നിറസാന്നിധ്യമാണ്. 2018 ലെ മിസ്സ്‌ മലബാർ ഫാഷൻ ലീഗിലെ ഫസ്റ്റ് റണർഅപ് ആയിരുന്നു. 

2022 ലെ സ്റ്റൈലിഷ് ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2023 ലെ മിസ്സ്‌ തൃശൂർ മത്സരത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു. സംസ്ഥാന സ്ക്കൂൾ കലോത്സവങ്ങളിലെല്ലാം തന്റെ മികവ് തെളിയിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. 

കലാപ്രതിഭ ധനൂപ് പി.കെ.യുടെ ശിക്ഷണത്തിൽ നാടോടിനൃത്തം ഭരതനാട്യം മോഹിനിയാട്ടം കൂച്ചിപൂടി തുടങ്ങിയ നൃത്തയിനങ്ങൾ അഭ്യസിച്ചു വരുന്നു. ഒരു മീഡിയ ഇൻഫ്ലുൻസർ ആണ്. ഷോർട്സ് ഫിലിം, പരസ്യ ചിത്രങ്ങൾ എന്നിവയിലെ അഭിനേത്രിയും മോഡലുമാണ്.

Advertisment