പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. വനവാസി യുവാവിന് പരിക്കേറ്റു. അഗളി കൂടന്‍ചാള ഊരിലെ ഈശ്വരനാണ് (34) ആണ് പരിക്കേറ്റത്. വാരിയെല്ലിനും പല്ലിനും പൊട്ടലുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇന്നലെ രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് ഊരിലേക്ക് വരികയായിരുന്ന ഈശ്വരന്‍ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. അടുത്തെത്തിയ ഈശ്വരനെ തുമ്പിക്കൈ കൊണ്ട് അടിച്ചു. അടിയേറ്റതോടെ യുവാവ് തെറിച്ചു വീണു. ചിന്നം വിളിച്ച് പാഞ്ഞടുത്ത ആനയില്‍ നിന്നും ഓടി രക്ഷപ്പെട്ട ഈശ്വരന്‍ 200 മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.