മനുസ്മൃതിയിൽ നിന്ന് ഭരണഘടനയിലേക്ക് - കെവൈഎസ് സെമിനാർ നടത്തി

New Update
kerala yukthivadi sangham

കേരള യുക്തിവാദി സംഘം പാലക്കാട്‌ ജില്ലാ കമ്മിറ്റി കെഎസ്ടിഎ ഹാളിൽ നടത്തിയ 'മനുസ്മൃതിയിൽ നിന്ന് ഭരണഘടനയിലേക്ക്' സെമിനാറിൽ മനോജ് വീട്ടിക്കാട് മുഖ്യപ്രഭാഷണം നടത്തുന്നു

പാലക്കാട്‌: കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മനുസ്മൃതിയിൽ നിന്ന് ഭരണഘടനയിലേക്ക്' എന്ന വിഷയത്തിൽ സെമിനാർ നടത്തി. 

Advertisment

ചെറുകഥാകൃത്തും നിരൂപകനുമായ മനോജ് വീട്ടിക്കാട് മുഖ്യപ്രഭാഷണം നടത്തി. ഭരണഘടനയിൽ നിന്ന് മനുസ്മൃതിയിലേക്ക് സമൂഹത്തെ വലിച്ചിഴയ്ക്കാൻ ഇന്ത്യൻ ഭരണകൂടം ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ വിഷയം ഏറെ പ്രസക്തവും ഗൗരവതരവുമാണെന്ന് അദ്ദേഹം പറഞ്ഞു. 

സമൂഹത്തിൽ നിലനിൽക്കുന്ന ദളിത് വിരുദ്ധതയുടെയും സ്ത്രീവിരുദ്ധതയുടെയും പൊതുവേ മനുഷ്യവിരുദ്ധതയുടെയുമെല്ലാം വേരുകൾ മനുസ്മൃതിയിൽ കാണാം. മനുസ്മൃതിയെ അതിജീവിക്കാൻ ഭരണഘടനയ്ക്ക് കഴിയുന്നത് അംബേദ്കർ കൃത്യമായി ഇത് മനസ്സിലാക്കിയത് കൊണ്ടാണെന്ന് മനോജ് വീട്ടിക്കാട് ഓർമിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് എ.രാമകൃഷ്ണൻ സെമിനാറിൽ അധ്യക്ഷനായി. എ.എം.ഷിബു, സതീഷ് കൊയിലത്ത്, കെ.പി.ശബരിഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. 

ജില്ലാ സെക്രട്ടറി അനിൽകുമാർ പി സ്വാഗതവും ജില്ലാ ട്രഷറർ മോഹനൻ ചിറ്റൂർ നന്ദിയും പറഞ്ഞു.

Advertisment