പാലക്കാട്: ജില്ലയിലെ പ്രഥമ വെൽഫെയർ പോയിന്റ് ഉദ്ഘാടനം പൂളക്കാട് ജംഗ്ഷനിൽ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ടും നഗരസഭാ കൗൺസിലറുമായ എം. സുലൈമാൻ നിർവ്വഹിച്ചു.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി. അബ്ദുൽഹക്കീം അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം പി. ലുഖ്മാൻ, മണ്ഡലം പ്രസിഡണ്ട് എം. കാജാഹുസൈൻ, പൊതുപ്രവർത്തകൻ ഹാരിസ്, മണ്ഡലം സെക്രട്ടറി കെ.സലാം എന്നിവർ ആശംസകളർപ്പിച്ചു.
മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ടിഎച്ച് സലീൽ സ്വാഗതവും യൂണിറ്റ് പ്രസിഡണ്ട് എം. ഫൈസൽ നന്ദിയും പറഞ്ഞു.