/sathyam/media/media_files/MHI4SKP7mOuKhv0PEvxN.jpg)
പാലക്കാട്: യൂത്ത് കോൺഗ്രസ് എസ് പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലിസ് ജലപീരങ്കി ഉപയോഗിച്ചു. ഷാഫി പറമ്പില്‍ എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിന് ശേഷമാണ് പ്രവർത്തകരും പോലീസും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. പ്രവർത്തകർ ബാരിക്കേഡ് മറികടക്കുമെന്ന സ്ഥിതി വന്നതോടെയാണ് പോലീസ് ജലപീരങ്കി ഉപയോഗിച്ചത്. പിന്നീട് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ജില്ലാ പ്രസിഡണ്ട് എസ്. ജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രതിഷ് മാധവൻ, മനു പ്രസാദ്, നിഖിൽ കണ്ണാടി, അജാസ് കുഴൽമന്ദം എന്നിവർ സംസാരിച്ചു.
കളളനെ കളളനെന്നല്ലാതെ തമ്പുരാനെന്നു വിളിക്കാൻ യൂത്ത് കോൺഗ്രസിനെ കിട്ടില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ഗുണ്ടകളുടെ മുഖ്യമന്ത്രിയാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ.
കരിങ്കൊടി സമരത്തിനെതിരെ ഉപദേശം നടത്തിയ മുഖ്യമന്ത്രി എസ്എഫ്ഐ സമരത്തെ ചേർത്ത് പിടിച്ച് കണ്ണാടി നോക്കണം. കൊള്ളയും വഞ്ചനയും തുറന്ന് കാണിക്കാൻ യൂത്ത് കോൺഗ്രസ് എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും ഭീഷണി കൊണ്ട് പിന്മാറില്ലന്നും ഷാഫി പറമ്പിൽ എംഎൽഎ.
കേരളത്തിന്റെ സമ്പത്ത് കൊളളയടിച്ച് ജനങ്ങളുടെ നെഞ്ചത്ത് കൂടിയാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും യാത്ര നടത്തുന്നത്. വയനാട്ടിലെ എഡോസൾഫാൻ ബാധിതർക്കാ കോഴിക്കോട്ടെ മാലിന്യ പ്രശ്നത്തിനൊ മലപ്പുറത്തെ പ്രവാസികളുടെ പ്രശ്നത്തിനൊ പാലക്കാട്ടെ കർഷകരുടെ പ്രശ്നത്തിനൊ ഒരു പരിഹാരവുമുണ്ടാവാത്ത യാത്രയാണ്.
ക്ഷേമ പെൻഷനും, കുട്ടികളുടെ ഉച്ചഭക്ഷണ പണവും ശമ്പളവും പദ്ധതി പണവും കവർന്നെടുത്താണ് മുഖ്യമന്ത്രിയും പരിവാരങ്ങളും യാത്ര നടത്തുന്നത്. നവകേരളം സൃഷ്ടിക്കുകയല്ല പൊളിക്കലാണ് യാത്രയിലുടനീളം നടക്കുന്നത്.
ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തൻമാർക്കു പോലും രക്ഷയില്ല. മുഖ്യമന്ത്രിയുടെ ജീവൻ രക്ഷാപ്രവർത്തകർ ഗവർണർക്കെതിരെയുളള എസ്എഫ്ഐയുടെ സമരസ്ഥലത്ത് എന്തുകൊണ്ടുണ്ടായില്ലെന്ന് വ്യക്തമാക്കണം.
ബേബി ഷൂവിനെ ഭയക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കല്ലെറിഞ്ഞവരുടെ ഉപദേശം യൂത്ത് കോൺഗ്രസിന് വേണ്ടെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.
കളളൻമാരെ കളളൻമാരെന്നു തന്നെ വിളിക്കും. കേസെടുത്ത് ഭയപ്പടുത്താമെന്ന് കരുതേണ്ടെന്ന് കേസിലകപ്പെട്ട ഒ.കെ. ഫറൂഖ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us