'സധൈര്യം മുന്നോട്ട് ' മഹിളാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പാലക്കാട് രാത്രി നടത്തം സംഘടിപ്പിച്ചു

New Update
mahila congress palakkad

പാലക്കാട്: ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്ത്രീധനം നൽകില്ല, സ്ത്രീധനം ചോദിക്കരുത്, സ്ത്രീധനം ചോദിക്കുന്നവരെ ശിക്ഷിക്കുക, സ്ത്രീധനം ചോദിക്കുന്നവന് പെണ്ണില്ല എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സധൈര്യം മുന്നോട്ട് ' എന്ന രാത്രി നടത്തം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സിന്ധു രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്ന് സംഘടിപ്പിച്ചു. 

Advertisment

സ്ത്രീധനം നൽകാത്തതുമൂലം ആത്മഹത്യ നേരിടേണ്ടിവരുന്ന സഹോദരിമാരെയും, പെൺമക്കളെയും രക്ഷിക്കുവാനും സ്ത്രീധനം നൽകാത്തതു കാരണം ഇനിയൊരു ആത്മഹത്യയോ, കൊലപാതകമോ നടക്കാതിരിക്കാൻ വേണ്ടി പൊതുജന സമക്ഷം സ്ത്രീധനം നൽകില്ല എന്ന മുദ്രാവാക്യം ഉയർത്തി സധൈര്യം മുന്നോട്ട് എന്ന സന്ദേശം ഉയർത്തി മുഴുവൻ സഹോദരിമാർക്കും, പെൺമക്കൾക്കും പിന്തുണയും, ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരം ചുറ്റി രാത്രി നടത്തം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു. 

സമാപന ഐക്യദാർഢ്യം നടത്തം എലപ്പുള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രേവതി ബാബു ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

മഹിളാ കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്മാരായ പി.പി. പാഞ്ജലി, ടി. ഡി. ഗീത ശിവദാസ്, കെ. എ. ഷീബ, ബീന സുരേഷ്, പുഷ്പവല്ലി, എം.രമ, സാവിത്രി മാധവൻ, എ. രമ, പ്രീജ സുരേഷ്, സത്യഭാമ, അനു വിജയൻ, പി. പ്രതിഭ എന്നിവർ സംസാരിച്ചു.

റിപ്പോര്‍ട്ട്: ലത വടക്കേക്കളം

Advertisment