ശബരിമലയിലെ ദുരവസ്ഥ: പാലക്കാട് കോൺഗ്രസ് പ്രതിഷേധ ഭജന നടത്തി

New Update
vs vijayarakhavan

പാലക്കാട്: ശബരിയലയിൽ ഭക്തരുടെ ദുരവസ്ഥയ്ക്കു കാരണം സംസ്ഥാന സർക്കാർ മാത്രമാണെന്ന് മുൻ എംപി വി.എസ് വിജയരാഘവൻ. ഖജനാവിലെ പണമെടുത്ത് മുഖ്യമന്ത്രിയും പരിവാരങ്ങളും നാടുചുറ്റിയാൽ പ്രശ്നപരിഹാരമാവില്ല. വകുപ്പുകളെ ഏകോപിക്കാനറിയാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വി.എസ് വിജയരാഘവൻ. 

Advertisment

ശബരിമല ദർശനം സുഗമമാക്കണമെന്നാവശ്യപ്പെട്ട് ഡിസിസി നടത്തിയ പ്രതിഷേധ ഭജന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്‌ വിജയരാഘവൻ. 

പാതിവഴിയിൽ തേങ്ങയുടച്ച് മാലയൂരി തിരിച്ചു വരേണ്ട ഗതികേട് ഇതുവരെ ശബരിമലയിലുണ്ടായിട്ടില്ല. ദർശനത്തിനായി മണിക്കൂറുകൾ കാക്കുനിൽക്കുന്ന  കുട്ടികളും വൃദ്ധരുമുൾപ്പടെയുള്ള ഭക്തർക്ക് കുടിവെളളം പോലും കിട്ടുന്നില്ല. 

തീർത്ഥാടനം തുടങ്ങുന്നതിന് മുമ്പ് മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാർ സമ്പൂർണ്ണ പരാജയമാണ്. എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ സൗകര്യമില്ലെന്ന് ഭക്തരും വീഴ്ച പറ്റിയെന്ന് ദേവസ്വം ബോർഡും പറയുന്നു. 

പരിചയ സമ്പന്നരെ യാത്രക്കുപയോഗിച്ചതാണ് ശബരിമലയിലെ പ്രശ്നങ്ങൾക്ക് കാരണം. ഭക്തരെ വിഷമിപ്പിക്കുന്ന നടപടികളിൽ  സർക്കാർ പിന്മാറണമെന്നും വി.എസ് വിജയരാഘവൻ ആവശ്യപ്പെട്ടു. 

ഡിസിസി പ്രസിഡണ്ട് എ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, യുഡിഎഫ് കൺവീനർ പി. ബാലഗോപാൽ, മണ്ഡലം പ്രസിഡന്റ് സി.വി സതീഷ്, പി.വി രാജേഷ്, ശാന്താ ജയറാം, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സിന്ധു രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Advertisment