/sathyam/media/media_files/ERbTHEDzzgEuLlI7BkvU.jpg)
പാലക്കാട്: കേരളത്തിൽ ആദ്യമായി വൈദ്യുതി ഭവൻ കേന്ദ്രീകരിച്ചുള്ള ഇന്ത്യൻ കോഫി ഹൗസ് ശാഖ പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ സ്ഥിതി ചെയ്യുന്ന വൈദ്യുതി ഭവനിലെ എംപ്ലോയിസ് സഹകരണ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള കെഎസ്ഇബി കാന്‍റീനിൽ ആരംഭിച്ചു.
ഇന്ത്യൻ കോഫി വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കണ്ണൂർ) യുടെ മൂന്നാമത്തെ ശാഖയാണ് പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ കോംപൗണ്ടിൽ പ്രവർത്തനം ആരംഭിച്ചത്. വൈദ്യുതി ജീവനക്കാർക്ക് നോൺ വെജി റ്റേറിയൻ ഭക്ഷണം ഒഴികെയുള്ള ഭക്ഷണങ്ങൾക്ക് നിരക്കിളവ് ലഭിക്കും.
ദീർഘകാലമായി പൂട്ടി കിടന്ന വൈദ്യുതി ഭവൻ കാന്‍റീൻ തുറന്നു പ്രവർത്തിപ്പിക്കാനും ഇവിടെ ഇന്ത്യൻ കോഫി ഹൗസ് ആരംഭിക്കാനും പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ.കെ ബൈജുവിന്‍റെയും കെഎസ്ഇബി എംപ്ലോയിസ് സഹകരണ സംഘം അദ്ധ്യക്ഷൻ എം കൃഷ്ണകുമാറിന്റെയും ഉപാദ്ധ്യക്ഷൻ എം.സി ആനന്ദന്റെയും നേതൃത്വത്തിലുള്ള സഹകരണ സംഘം ഡയറക്ടർമാരുടെയും കഠിന പരിശ്രമത്തിന്‍റെയും ഇടപ്പെടലിന്‍റെയും ഫലമായാണ് ജീവനക്കാർക്ക് ഏറെ സൗകര്യപ്രദമായ തീരുമാനമായി മാറിയത്.
കെഎസ്ഇബി വൈദ്യുതി ഭവനിലെ ഇന്ത്യൻ കോഫി ഹൗസ് ശാഖ എ പ്രഭാകരൻ എംഎൽഎ ഉദ് ഘാടനം ചെയ്തു. സംഘം പ്രസിഡന്‍റ് പി.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എകെജിയുടെ ഫോട്ടോ അനാച്ഛാദനം സിപിഐ (എം) ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു നിർവഹിച്ചു.
ആദ്യവിൽപ്പന ഇല ക്ലിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ബൈജു കെ.കെ കെഎസ്ഇബി എംപ്ലോയിസ് സഹകരണ സംഘം പ്രസിഡന്‍റ് എം കൃഷ്ണകുമാറിന് നൽകി നിർവഹിച്ചു.
കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ ടി.കെ നൗഷാദ്, സിപിഐ ജില്ലാ നിർവാഹക സമിതി അംഗം വേലു, ഡിസിസി ജനറൽ സെക്രട്ടറി സി ബാലൻ, ഹമീദ് എം.എം (ഐയുഎംഎൽ), കെസിഇയു ജില്ലാ സെക്രട്ടറി സുരേഷ് കുമാർ കെ.കെ, സിറാജ് എം.എസ് (വ്യാപാരി വ്യവസായി ഏകോപന സമിതി), അനന്തൻ (വ്യാപാരി വ്യവസായി സമിതി), പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിഎഞ്ചിനീയർ രാം പ്രകാശ് കെ.വി, കെഎസ്ഇബി എംപ്ലോയിസ് സഹകരണ സംഘം ഉപാദ്ധ്യക്ഷൻ എം.സി ആനന്ദൻ, ഡയറക്ടർമാരായ നിത്യ, ശരത്, ദീജീഷ് തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യൻ കോഫി വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി വികെ ശശിധരൻ സ്വാഗതവും ഡയറക്ടർ രൻജിത്ത്കുമാർ വി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us