ഡിസംബർ 25, 26 തീയതികളിലായി പത്തിരപ്പാല മൗണ്ട് സീനയിൽ വെച്ച് നടക്കുന്ന കാമ്പസ് കോൺഫറൻസിന് തയ്യാറാകുന്ന പന്തലിന്റെ കാൽനാട്ടു കർമം നടന്നു

New Update
convension centre foundation

പാലക്കാട്: ഡിസംബർ 25, 26 തീയതികളിലായി പത്തിരപ്പാല മൗണ്ട് സീനയിൽ വെച്ച് നടക്കുന്ന ഡിസ്കഴ്സോ മുസ്ലിമ കാമ്പസ് കോൺഫറൻസിന് തയ്യാറാകുന്ന പന്തലിന്റെ കാൽനാട്ടു കർമം നടന്നു. 

Advertisment

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗവും ജിഐഒ കേരളയുടെ ആദ്യകാല നേതാവുമായിരുന്ന സഫിയ ശറഫിയ്യ, ജിഐഒ കേരള സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന എന്നിവർ നിർവ്വഹിച്ചു. 

12000 സ്ക്വ. ഫീറ്റ് പന്തലാണ് ഒരുങ്ങുന്നത്. ജിഐഒ സംസ്ഥാന ജന. സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ്, ഫാസില ടീച്ചർ, സ്വാഗതസംഘം ജന. കൺവീനർ നൗഷാദ് മുഹ്‌യുദ്ധീൻ, കെ ഷിഫാന, അഫ്റ ശിഹാബ്, സഫാലീൻ, കെ അബ്ദുൽ അസീസ്, അബ്ദുസ്സലാം, നവാഫ് പത്തിരിപ്പാല, ഹനാൻ പി നസീർ, റഹീമ സി.എ, രഹന സത്താർ, ശംസുദ്ദീൻ പത്തിരിപ്പാല, നൗഷാദ് ആലവി എന്നിവർ സംബന്ധിച്ചു. 

കേരളത്തിലെ മുസ്ലിം പെൺകുട്ടികൾ പങ്കെടുക്കുന്ന ഏറ്റവും വലിയ സംഘമമാണ് ഏഴ് സ്റ്റേജുകളിലായി നടക്കാനിരിക്കുന്നത്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ എൺപതിലധികം ഗസ്റ്റുകളും രണ്ടായിരത്തിലധികം വിദ്യാർത്ഥികളും പങ്കെടുക്കും.

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗവും ജിഐഒ കേരളയുടെ ആദ്യ കാല നേതാവുമായിരുന്ന സഫിയ ശറഫിയ്യ, ജിഐഒ കേരള സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന എന്നിവർ പന്തലിന്റെ കാൽനാട്ടു കർമ്മം നിർവ്വഹിക്കുന്നു

റിപ്പോര്‍ട്ട്: നൗഷാദ് ആലവി 

Advertisment