ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 -ാം വാർഷികവും ആചരിച്ചു

New Update
bevco employees union

പാലക്കാട്: ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ (ഐഎന്‍ടിയുസി) യുടെ സ്ഥാപക ദിനവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 -ാം വാർഷികവും ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. 

Advertisment

പ്രസിഡന്റ് തൃപ്പാള ശശി പതാക ഉയർത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കൊടുമ്പ് മോഹനൻ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം.സി സജീവൻ മുഖ്യ പ്രഭാഷണവും നടത്തി. 

സംസ്ഥാന സെക്രട്ടറിമാരായ എസ്. സൂര്യപ്രകാശ്, ഹക്കീം. എസ്, അസോസിയേഷൻ ജില്ലാ-സംസ്ഥാന ഭാരവാഹികളായ രാമചന്ദ്രൻ കുഴൽമന്ദം, ജിതേഷ്.കെ, എം. പ്രകാശ്, ജയപ്രകാശ്, പി.എ ബഷീർ, സുഭാഷ് മേനോൻ പാറ, ഷൗക്കത്തലി, ബിജുലാൽ സി, എം.ആർ രതീഷ് എന്നിവർ ആശംസയും സുമിത്ര നന്ദിയും പറഞ്ഞു.

Advertisment