കെഎസ്ഇബി പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷൻ റവന്യൂ റിക്കവറി അദാലത്ത് നടത്തി

New Update
kseb adalath

കെഎസ്ഇബി പാലക്കാട്  ഇലക്ടിക്കൽ ഡിവിഷനും, റവന്യൂ വകുപ്പും സംയുക്തമായി നടത്തിയ റവന്യൂ റിക്കവറി അദാലത്ത് റവന്യൂ റിക്കവറി വിഭാഗം തഹസിൽദാർ എം.പി അർജുൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: കെഎസ്ഇബിപാലക്കാട്  ഇലക്ടിക്കൽ ഡിവിഷനും, റവന്യൂ വകുപ്പും സംയുക്തമായി റവന്യൂ റിക്കവറി അദാലത്ത് നടത്തി. വൈദ്യുതി ബോർഡ് വൻ പലിശ ഇളവോടെ നടത്തുന്ന കുടിശ്ശിക ഒറ്റ തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായാണ് പാലക്കാട് ഇലക്ട്രിക്കൽ പരിധിയിലെ 15 സെക്ഷനിലെ ഉപഭോക്താകൾക്കായി  റവന്യൂ വകുപ്പുമായി സംയോജിച്ച് അദാലത്ത് സംഘടിപ്പിച്ചത്.

Advertisment

റവന്യൂ റിക്കവറി വിഭാഗം തഹസിൽദാർ എം.പി.അർജുൻ അദാലത്ത് ഉദ്ഘാടനം ചെയ്തു. പാലക്കാട് ദാരിദ്ര്യ നിർമ്മാർജ്ജന ലഘൂകരണ വിഭാഗം ഹാളിൽ വച്ച് നടന്ന പരിപാടിയിൽ പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ രാമമപ്രകാശ് കെ.വി അധ്യക്ഷത വഹിച്ചു. ഒറ്റ തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉപഭോക്താകൾക്കുള്ള നേട്ടത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഡിവിഷൻ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ വിപിൻ എൻ ആമുഖ പ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് സുമ പി.കെ നന്ദി പറഞ്ഞു. അദാലത്തിൽ പാലക്കാട് ഡിവിഷൻ പരിധിയിൽ നിന്ന് അൻപതോളം കുടിശ്ശികയുള്ള ഉപഭോക്താകളുടെ പ്രതിനിധികളായി 30 പേർ പങ്കെടുത്തു. 22 പരാതികൾ തീർപ്പാക്കിയതിലൂടെ 157460 / - (ഒരു ലക്ഷത്തി അമ്പത്തി ഏഴായിരത്തി നാന്നൂറ്റി അറുപത്) രൂപ ലഭിച്ചു.

പദ്ധതിയിലൂടെ  30,000/- രൂപയുടെ പലിശ ഇളവ് ഉഭ ഭോക്താകൾക്ക് ലഭിച്ചു. മുഴുവൻ തുകയും ഒന്നിച്ച് അടയ്ക്കുവാൻ കഴിയാത്തവർക്ക് ഗഡുക്കളായി അടയ്ക്കുവാനുള്ള സൗകര്യങ്ങളും ചെയ്തു കൊടുത്തു. വൈദ്യുതി ബോർഡിലേയും റവന്യൂ വകുപ്പിലേയും ഉദ്യോഹസ്ഥർ പങ്കെടുത്തു.

Advertisment