പാലക്കാട് നഗരസഭാ ചെയർപേഴ്സനായി പ്രമീള ശശിധരൻ; നഗരസഭാ ചെയർപേഴ്സനാകുന്നത് രണ്ടാം തവണ

New Update
prameela sasidharan-2

പാലക്കാട്: പലക്കാട് നഗരസഭ ചെയർ പേഴ്സനായി ബിജെപി യിലെ പ്രമീള ശശിധരൻ തെരഞ്ഞടുക്കപ്പെട്ടു. ചെയർപേഴ്സൺ പ്രിയ അജയൻ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

Advertisment

28 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രമീള ശശിധരൻ വിജയിച്ചത്. 52 വാർസുള്ള പാലക്കാട് നഗരസഭയിൽ ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട പ്രിയ അജയൻ ഡിസംബർ 18 നാണ് രാജിവെച്ചത്. 

ഭരണകക്ഷിയിലെ തന്നെ അസ്വാരസ്യങ്ങളാണ് പ്രിയ അജയന്റെ രാജിക്ക് വഴിയൊരുക്കിയത്. 52 അംഗ നഗരസഭയിൽ ബിജെപി 28 യുഡിഎഫ് 16, എൽഡിഎഫ് 7, വെൽഫയർ പാർട്ടി 1 എന്നിങ്ങനെയാണ് കക്ഷിനില. 

prameela shasidharan

ബിജെപിയിൽ പ്രമീള ശശിധരൻ, യുഡിഎഫ്ന്റെ മിനി ബാബു, എൽഡിഎഫിന്‍റെ ഉഷ രാമചന്ദ്രൻ എന്നിവരാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ചത്. ബിജെപിക് 28 ഉം, യുഡിഎഫിന് 17, വോട്ടുകൾ ലഭിച്ചു. 

വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ബിജെപി അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് വിജയിച്ച പ്രമീള ശശിധരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

എക്ണോമിക്സ് & സ്റ്റാസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ സിനി കാസീ മായിരുന്നു വരണാധികാരി. പ്രമീള ശശിധരന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ വിട്ടു നിന്നു.

Advertisment