/sathyam/media/media_files/teFs3ZEi8KHDg2ze9DSD.jpg)
പാലക്കാട്: പാലക്കാട് സൗത്ത് മണ്ഡലം യുഡിഎഫ് നേതൃയോഗം ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. 19 ന് നടക്കാനിരിക്കുന്ന യുഡിഎഫ് നിയോജക മണ്ഡലം "കുറ്റ വിചാരണ" സദസ്സിന് മുന്നോടിയായി എംഎൽഎയുടെയും എംപിയുടെയും നേതൃത്വത്തിൽ കർഷക വിഷയങ്ങൾ മുൻ നിർത്തി ചുങ്ക മന്ദം കവല മുതൽ സമ്മേളന സ്ഥലമായ കൊടുന്തിരപ്പുള്ളി വരെ നടത്തുന്ന "കർഷക രക്ഷ"പദ യാത്രയും "കുറ്റവിചാരണ" സദസ്സും വിജയിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ഊർജിത പെടുത്തുന്നതിന് തീരുമാനിച്ചു.
യുഡിഎഫ് മണ്ഡലം ചെയർമാൻ എസ്.എം താഹ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി സതീഷ്, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, കൺവീനർ സെയ്ദലവി പൂളക്കാട്, അയൂബ്, സൈദ് മീരാൻ ബാബു, പി.എച്ച് മുസ്തഫ, എ കൃഷ്ണൻ, ഹസനുപ്പ നഗരസഭ അംഗം ശൈലജ, വി ആലീസ്, കെ ആറുമുഖൻ, അബു പാലക്കാടൻ, രവീന്ദ്രൻ, ഷാജഹാൻ, അബ്ദുള്ള ഷൗക്കത്ത് എസ്എ എറഹ്മാൻ, രമേശ് പുത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us