/sathyam/media/media_files/sDK5zsuhRQziI2rRi71I.jpg)
പാലക്കാട്: പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും, പാലക്കാട് എക്സ്സൈസ് റേയ്ഞ്ചും ചേർന്ന് സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുമ്പോൾ, പരിശോധന കണ്ടു രക്ഷപെടാൻ ശ്രമിച്ച 2 യുവാക്കളെ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ, ഇവരുടെ കൈവശം ഉണ്ടായിരുന്ന രണ്ടു ട്രോളി ബാഗുകളിലും ഒരു ഷോൾഡർ ബാഗിലുമായി 5 പാക്കറ്റുകളിലായി ഒളിപ്പിച്ച് വച്ച നിലയിൽ 48 കിലോ 700 ഗ്രാം കഞ്ചാവ് പിടികൂടി.
ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശി മുഹമ്മദ് യാസിർ (26), ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി സ്വദേശി അബ്‌ദുൾ റാസിഖ് (26) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. ഇരുവരും വേഗത്തിൽ പണം സമ്പാദിക്കാനായി കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞതായാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.
/sathyam/media/media_files/xK2dJpWRkUOOqvLTpdIx.jpg)
ഒഡീഷയിലെ ബെഹ്രാരംപുരിൽ നിന്നും കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം പാലക്കാട് ഇറങ്ങി പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലാവുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് വിപണിയിൽ 25 ലക്ഷത്തോളം രൂപ വില വരും. കർശന പരിശോധനകൾ തുടരുമെന്ന് ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.
ആർപിഎഫ് സിഐ എൻ.കേശവദാസ്, എക്സ്സൈസ് ഇൻസ്‌പെക്ടർ എൻ.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് എസ്ഐമാരായ ദീപക്.എ.പി, എ.പി.അജിത്ത് അശോക്, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, കോൺസ്റ്റബിൾ പി.പി.അബ്‌ദുൾ സത്താർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സയിദ് മുഹമ്മദ്, പ്രിവന്റീവ് ഓഫീസർമാരായ കെ.പി.രൂപേഷ്, കെ.രാജേഷ്, സിഇഒ ബിജു ലാൽ എന്നിവരാണ് ഉണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us