കരിമ്പ നിർമ്മലഗിരി സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്ക തീർത്ഥാടന ദൈവാലയം, അറുപതാം വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിയിച്ചു

New Update
nirmalagiri st maris malankara suriyani pilgrim centre

മണ്ണാർക്കാട്: കരിമ്പ നിർമ്മലഗിരി സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്ക തീർത്ഥാടന ദൈവാലയ പ്രധാന തിരുനാൾ ആചരിച്ചു. തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ്  മാർ കൂറിലോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിച്ചു.

Advertisment

തീർത്ഥാടന ദൈവാലയ തീം സോങ്ങിന് വേണ്ടി നടത്തിയ മത്സരത്തിൽ സിസ്റ്റർ ലിറ്റിൽ ഫ്ലവറിർ രചിച്ച 'നിർമ്മലഗിരിയിലെ മാതാവേ നിർമ്മലഗിരിയിലെ മാതാവേ' എന്ന ഭക്തിഗാനം തെരഞ്ഞെടുക്കപ്പെടുകയും സിസ്റ്ററെ ആർച്ച് ബിഷപ്പ് ആദരിക്കുകയും ചെയ്തു.

അതിമനോഹരമായി ദൈവാലയം നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയ ഇടവക വികാരി വെരി. റവ. ഫാ.ഐസക് കൊച്ചേരിയെയും നിർമ്മാണ കമ്മിറ്റി അംഗങ്ങളെയും ഇടവ കമ്മിറ്റി അംഗങ്ങളെയും ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ.തോമസ് മാർ കോറിലോസ് അഭിനന്ദിച്ചു. 

വികാരിയച്ചന് വത്തിക്കാനിൽ നിന്നും മാർപാപ്പ പ്രത്യേകമായി നൽകിയ ഉപഹാരം സമ്മാനിച്ചു.1965 സ്ഥാപിതമായ നിർമ്മല ഗിരി ദൈവാലയത്തിന്റെ ആദ്യ ഇടവക കമ്മിറ്റി അംഗങ്ങളുടെ പിൻ തലമുറക്കാർ ആർച്ച് ബിഷപ്പിൽ നിന്നും അറുപതാം വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിയിച്ചു.  

ആഘോഷമായ തിരുനാൾ പ്രദക്ഷിണം,ആദ്യ ഫല ലേലം, സ്നേഹവിരുന്ന്, കൊടിയിറക്ക്, ഗാനമേള എന്നിവ തിരുനാളിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.

Advertisment