/sathyam/media/media_files/AjBqMjVM5Mq9gkomVRM4.jpg)
പാലക്കാട്: പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും, പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി വരവേ, മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലുള്ള ശൗചാലയത്തിനടുത്തുള്ള യാത്രക്കാരുടെ ബഞ്ചിൽ ഇരിക്കുകയായിരുന്ന രണ്ടു പേരിൽ ഒരാൾ മറ്റൊരാൾക്ക് തന്റെ കൈയിലുണ്ടായിരുന്ന ബാഗ് സംശയകരമായ രീതിയിൽ കൈമാറുന്നത് കണ്ടു.
ഇരുവരേയും തടഞ്ഞു നിർത്തി പരിശോധിച്ചതിൽ, ഇവരുടെ കൈവശമുണ്ടായിരുന്ന തോൾ ബാഗിൽ നിന്നുമാണ് ഒളിപ്പിച്ച് വച്ച നിലയിൽ 1കിലോ 287ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
ഒഡിഷയിലെ കാണ്ടമാൽ സ്വദേശികളും അതിഥി തൊഴിലാളികളുമായ രോഹിത് നായിക് (20), ജിബിൻ മിശ്ര (19) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. പെരുമ്പാവൂരിൽ ജോലി ചെയുന്ന സുഹൃത്ത് ആവശ്യപ്പെട്ടപ്രകാരം ഇവർ കഞ്ചാവുമായി കേരളത്തിൽ എത്തിയതാണെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.
/sathyam/media/media_files/9LKGjYATJV04CdjBDjAO.jpg)
ഒഡീഷയിൽ നിന്നും കഞ്ചാവ് വാങ്ങി ട്രെയിനൻ മാർഗ്ഗം പാലക്കാട് ഇറങ്ങി അടുത്ത ട്രെയിനിൽ ആലുവയ്ക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലാവുകയായിരുന്നു.
പിടികൂടിയ കഞ്ചാവിന് വിപണിയിൽ അറുപതിനായിരത്തോള൦ രൂപ വില വരും. പ്രത്യേക പരിശോധനകൾ തുടരുമെന്ന് ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.
ആർപിഎഫ് സിഐ എൻ.കേശവദാസ്, എക്സ്സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.ആർ.അജിത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് എസ്ഐമാരായ ദീപക്.എ.പി, എ.പി.അജിത്ത് അശോക്, ഹെഡ് കോൺസ്റ്റബിൾ അജീഷ്.ഓ.കെ, കോൺസ്റ്റബിൾ പി.പീ.അബ്‌ദുൾ സത്താർ, എക്സ്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഡി.ശ്രീജിത്ത്, ഗോകുല കുമാരൻ, യാസിർ അരാഫത്, സുനിൽ കുമാർ.കെ, രേണുകദേവി എന്നിവരാണുണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us